തിരുവനന്തപുരം: ഹര്‍ത്താല്‍ ആയതിനാല്‍ എംജി, കണ്ണൂര്‍, കാലിക്കറ്റ്, കേരള, ആരോഗ്യ, സാങ്കേതിക സര്‍വകലാശാലകള്‍ വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അഖിലേന്ത്യ ഡന്റല്‍ നീറ്റ് പരീക്ഷയ്ക്കു പോകുന്നവരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി ബിജെപി അറിയിച്ചു.
വെള്ളിയാഴ്ചത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി. പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ ക്രിസ്മസ് പരീക്ഷയും 21 ലേക്കു മാറ്റി. തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍ മൂലം കഴിഞ്ഞ ദിവസം മാറ്റി വച്ച പരീക്ഷ ക്രിസ്മസ് അവധിക്കു ശേഷം നടത്തും.
കണ്ണൂര്‍ സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷാബോര്‍ഡ് യോഗങ്ങള്‍ ശനിയാഴ്ചത്തേക്കു മാറ്റി.
കാര്‍ഷിക സര്‍വകലാശാല അസി. പ്രഫസര്‍ തസ്തികയിലേക്ക് വെള്ളിയാഴ്ച നടത്താനിരുന്ന അഭിരുചി പരിശോധനയും അഭിമുഖവും ശനിയാഴ്ചത്തേയ്ക്ക് മാറ്റി. ശനിയാഴ്ച നടത്താനിരുന്ന അഭിമുഖം ഞായറാഴ്ചയിലേക്കും മാറ്റി.
Leave a Comment