മലയാളിപ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. കാത്തിരിപ്പിനു വിരാമമിട്ട് ഒടിയന്‍ നാളെ തിയ്യേറ്ററുകളില്‍ എത്തുകയാണ്. ഇരുവറിന് ശേഷം മോഹന്‍ലാലും പ്രകാശ്‌രാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഒടിയന്‍. ഇരുപത്, ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ രണ്ടു താരങ്ങളും ഒന്നിക്കുന്നത്. ഇരുവരെയും വീണ്ടും ഒരേ സ്‌ക്രീനില്‍ കൊണ്ടുവരാന്‍ സാധിച്ചതും എന്റെ വലിയൊരു ഭാഗ്യമായാണ് കണക്കാക്കുന്നത് എന്ന് ശ്രീകുമാര്‍ മേനോന്‍. ഒരു സന്ധ്യാനേരത്താണ് ഇരുവരും ഒരുമിക്കുന്ന ആദ്യ ഷോട്ട് ചിത്രീകരിച്ചത്. സിനിമയെക്കുറിച്ച് പ്രകാശ്‌രാജിനോടു പറഞ്ഞപ്പോള്‍ അദ്ദേഹവും ഏറെ ആവേശത്തോടെയാണു സ്വീകരിച്ചത്.
മോഹന്‍ലാലിനൊപ്പം വീണ്ടും അഭിനയിക്കുന്നതിന്റെ സന്തോഷം അദ്ദേഹത്തിനും ഉണ്ടായിരുന്നു. ഒടിയനിലെ വില്ലന്‍ അതിശക്തനാണ്. ഒരു ഹീറോ സൂപ്പര്‍ ഹീറോയാകുന്നത് വില്ലന്‍ കൂടുതല്‍ ശക്തനാകുമ്പോഴാണ്. അങ്ങനെയൊരു കഥാപാത്രം ചെയ്യാന്‍ എന്തുകൊണ്ടും യോജിച്ചത് പ്രകാശ് രാജ് തന്നെയാണ്. സഹഅഭിനേതാവ് നന്നായി അഭിനയിച്ചാല്‍ അതില്‍ ഒരുപടി മുന്നില്‍ നില്‍ക്കാന്‍ പരിശ്രമിക്കുന്ന അഭിനേതാവാണ് മോഹന്‍ലാല്‍. പ്രകാശ്‌രാജ് വില്ലനായി എത്തിയപ്പോള്‍ ആ കൊടുക്കല്‍വാങ്ങല്‍ കൂടുതല്‍ നന്നാകുകയാണ് ചെയ്തത്.
ഒടിയന്‍ 100 കോടി ക്ലബില്‍ കയറി എന്നത് വിശ്വസിക്കാന്‍ മടിക്കുന്നവരെ കുറിച്ച് ശ്രീകുമാര്‍ മേനോന്‍
ഒടിയനില്‍ പഴയ മഞ്ജു വാരിയരെ വീണ്ടും കാണാമെന്ന് ശ്രീകുമാര്‍ മേനോന്‍!
Leave a Comment