പഴയ മഞ്ജുവിനെ ഒടിയനിലൂടെ തിരിച്ചു കൊണ്ടുവന്നതായി ശ്രീകുമാര്‍ മേനോന്‍…!!!

മോഹന്‍ലാല്‍ നായകനായി എത്തുന്ന ഓടിയന്‍ നാളെ തിയ്യേറ്ററുകളില്‍ എത്തുതയാണ്. സിനിമാ പ്രേമികള്‍ ഇത്രയധികം ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രം വേറെയില്ല എന്ന് തന്നെ പറയാം. ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഒടിയനില്‍ നായികയായി എത്തുന്നത് മഞ്ജു വാര്യര്‍ ആണ്. ഒടിയനില്‍ മഞ്ജുവിന്റെ കഥാപാത്രത്തെ കുറിച്ച് ശ്രീകുമാര്‍ മേനോന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്. ഒടിയനില്‍ പഴയ മഞ്ജു വാരിയരെ വീണ്ടും കാണാനാകും. മഞ്ജു വാരിയരെ വീണ്ടും സിനിമയിലേക്കു കൊണ്ടുവന്ന ക്രെഡിറ്റിനൊപ്പം, തിരിച്ചുവരവില്‍ മഞ്ജുവിന് ഏറ്റവും മികച്ച കഥാപാത്രത്തെ നല്‍കിയെന്ന ക്രെഡിറ്റും ഞാന്‍ എടുക്കുകയാണ്. മഞ്ജുവിന്റെ തിരിച്ചുവരവില്‍ എല്ലാവരും ചോദിക്കുന്ന കാര്യമാണ് പഴയ മഞ്ജുവാര്യര്‍ എവിടെയെന്ന്? പണ്ട് മഞ്ജു അഭിനയിച്ച കഥാപാത്രങ്ങള്‍ അത്രമേല്‍ ആഴത്തിലുള്ളവയായിരുന്നു. തിരിച്ചുവരവില്‍ കന്മദം പോലെയോ കണ്ണെഴുതി പൊട്ടും തൊട്ട് പോലെയോ ഒരു വേഷം മഞ്ജുവിന് ലഭിച്ചിട്ടില്ല. ആ കുറവ് നികത്തുന്നതായിരിക്കും ഒടിയന്‍. പ്രഭ എന്ന കഥാപാത്രം ഉറപ്പായും പഴയ മഞ്ജുവിന്റെ തിരിച്ചുവരവു കൂടിയായിരിക്കും

pathram:
Related Post
Leave a Comment