ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരാമലും വിവാഹിതരായി

മുംബൈ: മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരാമലും വിവാഹിതരായി. തെക്കന്‍ മുംബൈയിലുള്ള മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലിയയില്‍ ബുധനാഴ്ച രാത്രി വിവാഹച്ചടങ്ങുകള്‍ നടന്നു.ബുധനാഴ്ച വൈകീട്ട് മൂന്നിനാണ് ചടങ്ങുകള്‍ തുടങ്ങിയത്. അലങ്കരിച്ച കുതിരപ്പുറത്തെത്തിയ വരന്‍ ആനന്ദിനെ ഇഷയുടെ സഹോദരങ്ങളും കുടുംബാംഗങ്ങളും ചേര്‍ന്നു സ്വീകരിച്ചു. രാത്രി 8.30ഓടെയാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്.
യു.എസ്. മുന്‍ പ്രഥമവനിത ഹില്ലരി ക്ലിന്റണ്‍, വ്യവസായി ഹെന്റി ക്രാവിസ് തുടങ്ങി കടല്‍ കടന്നെത്തിയ പ്രമുഖര്‍ക്കൊപ്പം രാജ്യത്തെ രാഷ്ട്രീയസാംസ്‌കാരിക മേഖലയില്‍ നിന്നുള്ള ഒട്ടുമിക്ക ആളുകളും വിവാഹത്തില്‍ പങ്കെടുത്തു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, മുന്‍ ധനമന്ത്രി പി. ചിദംബരം, ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഹര്‍ഭജന്‍ സിങ്, സിനിമാതാരങ്ങളായ രജനീകാന്ത്, അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര, നിക്ക് ജൊനാസ്, ആമിര്‍ ഖാന്‍, രണ്‍വീര്‍ കപൂര്‍, ദീപിക പദുകോണ്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

pathram:
Related Post
Leave a Comment