എം എല്‍ എമാരുടെ സത്യഗ്രഹം; സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: യു ഡി എഫ് എം എല്‍ എമാര്‍ നിയമസഭയ്ക്കു മുന്നില്‍ നടത്തുന്ന സത്യഗ്രഹത്തോട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വി എസ് ശിവകുമാര്‍, എന്‍ ജയരാജ്, പാറയ്ക്കല്‍ അബ്ദുള്ള എന്നിവരാണ് നിയമസഭയ്ക്കു മുന്നില്‍ സമരം നടത്തുന്നത്. പതിനൊന്നുദിവസമായി സമരം തുടങ്ങിയിട്ട്.
ശബരിമലയിലെ നിരോധനാജ്ഞയും മറ്റു നിയന്ത്രണങ്ങളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചോദ്യോത്തര വേള ബഹിഷ്‌കരിക്കുയാണെന്ന തീരുമാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്.
എം എല്‍ എമാരുടെ സമരത്തോട് നിഷേധാത്മകനയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.

pathram:
Related Post
Leave a Comment