ആറ് ഗെറ്റ് അപ്പുകളില്‍ രജീഷ വിജയന്‍ ജൂണില്‍

കൊച്ചി: ജൂണില്‍ ആറ് ഗെറ്റ് അപ്പുകളില്‍ രജീഷ വിജയന്‍. അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടുന്നു. ഫസ്റ്റ് ലുക്കില്‍ ഒരു കൗമാര വിദ്യാര്‍ത്ഥിയുടെ യൂണിഫോമിലുളള രജീഷയെ ആരും തിരിച്ചറിഞ്ഞില്ല.
ഒരു പെണ്‍കുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ് സിനിമ പറയുന്നത്. പതിനേഴ് വയസ്സ് തൊട്ട് 25 വയസ്സ് വരെയുള്ള കഥാപാത്രങ്ങളെയാണ് രജീഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിജയ് ബാബു ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ എലീ എന്ന കഥാപാത്രം കൊണ്ട് തന്നെ പ്രേക്ഷപ്രശംസ പിടിച്ചു പറ്റിയ നടിയാണ് രജീഷ. ഇപ്പോഴത്തെ ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് എത്തുന്നതെന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. ചിത്രം എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നുവെന്നാണ് വിജയ് ബാബു പറഞ്ഞിരിക്കുന്നത്.

pathram:
Related Post
Leave a Comment