സെൽഫികൾ നിറഞ്ഞ കലോത്സവം

ആലപ്പുഴ : മലയാളിയുടെ സന്തോഷത്തിന്റെ പ്രതീകമായിമാറിയ സന്തോഷ സെൽഫികൾ ആലപ്പുഴയിൽ നടക്കുന്ന  59-ാമത്  കലോത്സവവേദിയും കീഴടക്കുന്നു. എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം സന്തോഷ സെൽഫി മാത്രം. അതിന് മത്സരാർത്ഥികൾ എന്നോ അധ്യാപകരെന്നോ കാണികളെന്നോ വേർതിരിവില്ല. 
തങ്ങളുടെ വേഷപകർച്ച കുടുംബാംഗങ്ങളുമായി സെൽഫിയെടുത്ത്  പങ്കുവയ്ക്കുന്ന ശ്രമത്തിലാണ്   മത്സരാർത്ഥികൾ. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, ജൂനിയർ  റെഡ് ക്രോസ് വളന്റിയർമാർ, കാണികൾ,ഹരിതസേന തുടങ്ങി എവിടെയും സന്തോഷ സെൽഫി കലോത്സവ വേദിയാകെ ലഹരിയായി പടർന്നു കയറുകയാണ്, കലക്കൊപ്പം. 
കലോത്സവ വേദിയിൽ നിന്ന് സിനിമയിലും  മറ്റു കലാരംഗങ്ങളിലും ശ്രദ്ധനേടിയവർ കലോത്സവ വേദിയിലെത്തുമ്പോൾ അവരുമായി സന്തോഷ സെൽഫിയെടുക്കുന്ന കലാസ്‌നേഹികൾ. അങ്ങനെ നീളുകയാണ് സെൽഫി മത്സരങ്ങളും കലയുടെ ഉത്സവ വേദിയിൽ. നാളെ ഈ ഓർമ്മ ചിത്രങ്ങൾ നിങ്ങളെ നോക്കി ചിരിതൂകും 59-ാം കലോത്സവ ഓർമ്മകൾക്കൊപ്പം.

pathram:
Related Post
Leave a Comment