ഒടിയനിലെ മോഹന്‍ലാല്‍ ആലപിച്ച ഗാനം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍

ഒടിയനിലെ മോഹന്‍ലാല്‍ ആലപിച്ച രണ്ടാം ഗാനം ഏനൊരുവനെ ഇരു കൈയും നീട്ടി സ്വീകരിച്ച് ആരാധകര്‍. ഇന്നലെ പുറത്തുവിട്ട ലിറിക്കല്‍ വീഡിയോ 5 ലക്ഷത്തിലധികം വ്യൂസുമായി യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ രണ്ടാം സ്ഥാനത്താണ്. മോഹന്‍ലാല്‍ തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ലിറിക്കല്‍ വീഡിയോ ഗാനം പുറത്തു വിട്ടത്. പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് കെ ജയചന്ദ്രനാണ് ഈണം പകര്‍ന്നിരിക്കുന്നത്. നാടന്‍ പാട്ട് ശൈലിയിലാണ് ഗാനം. ചിത്രം ഡിസംബര്‍ 14 ന് പുറത്തിറങ്ങും.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്‌നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നില നിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ്, മഞ്ജു വാര്യര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

pathram:
Related Post
Leave a Comment