സൂപ്പര്‍സ്റ്റാര്‍ പരിവേഷമുള്ള രണ്ടു നമ്പറുകളും ഒറ്റ ഫ്രെയിമില്‍ (ഫോട്ടോസ് വൈറല്‍)

സൂപ്പര്‍സ്റ്റാര്‍ പരിവേഷമുള്ള രണ്ടു നമ്പറുകളും ഒറ്റ ഫ്രെയിമില്‍ കിട്ടയ സന്തോഷത്തിലാണ് ാരാധകര്‍. താരങ്ങളും അവരുടെ വാഹനങ്ങളും വാര്‍ത്തകളില്‍ നിറയാറുള്ളത് പതിവാണ്. എന്നാല്‍ ഇത്തവണ രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ വാഹനം ഒറ്റ ഫ്രെമില്‍ കിട്ടയ സന്തോഷത്തിലാണ് ആരാധകര്‍. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും വാഹനങ്ങളോടുള്ള കമ്പവും ആരാധകര്‍ക്ക് നന്നായി അറിയാം. ഇപ്പോഴിതാ സോഷ്യല്‍ ലോകത്ത് വൈറലാകുന്ന ചിത്രത്തിലും ഇരുവരുടെയും വാഹനങ്ങളാണ്. ഒരുപക്ഷേ കേരളത്തില്‍ ഏറെ ആരാധകരുള്ള രണ്ട് വാഹനനമ്പറുകളാണ് 369ഉം 2255ഉം. ആദ്യത്തേത് മമ്മൂട്ടിയുടെ വാഹനത്തിന്റെയും രണ്ടാമത്തേത് മോഹന്‍ലാലിന്റെ ഇഷ്ടവാഹനത്തിന്റെയുമാണ്. സൂപ്പര്‍സ്റ്റാര്‍ പരിവേഷമുള്ള ഈ രണ്ടു നമ്പറുകളും ഒറ്റ ഫ്രെയിമില്‍ കിട്ടിയതിന്റ സന്തോഷത്തിലാണ് ഏതോ ആരാധകന്‍ സോഷ്യല്‍ ലോകത്ത് ഈ ചിത്രം പങ്കുവച്ചത്. സ്ഥലം വ്യക്തമല്ലെങ്കിലും മമ്മൂട്ടിയും മോഹന്‍ലാലും എത്തിയ വാഹനങ്ങള്‍ എന്ന പേരിലാണ് ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. അമ്മയുടെ റിഹേഴ്‌സല്‍ ക്യാംപിന് പുറത്തുനിന്നാണ് കാഴ്ചയെന്നാണ് കമന്റിലെ സംസാരം. നീല പോര്‍ഷെയിലാണ് മമ്മൂട്ടി എത്തിയതെങ്കില്‍ ലാന്‍ഡ് ക്രൂസറിലാണ് മോഹന്‍ലാല്‍ എത്തിയത്. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ ലക്ഷ്വറി സെഡാന്‍ പനമേരയുടെ ടര്‍ബോ മോഡലാണ് മമ്മൂട്ടിയുടെ 369. ടൊയോട്ടയുടെ ഈ ആഡംബര എസ്യുവിയായ ലാന്‍ഡ് ക്രൂസറാണ് മോഹന്‍ലാലിന്റെ

pathram:
Related Post
Leave a Comment