കെ.സുരേന്ദ്രനെതിരെ 15 കേസുകള്‍ നിലവിലുണ്ടെന്ന് മുഖ്യമന്ത്രി

നന്തപുരം: ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെതിരെ കള്ളക്കേസെടുത്തു എന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും സുരേന്ദ്രനെതിരെ 15 കേസുകള്‍ നിലവിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് പീഡിപ്പിക്കുന്നു എന്ന ആരോപണം ശരിയല്ല. ഒ.രാജഗോപാലിന്റെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.സുരേന്ദ്രനെതിരെയുള്ള എട്ട് കേസുകള്‍ 2016 ന് മുമ്പെടുത്തതാണ്. മൂന്ന് കേസുകള്‍ അന്വേഷണ ഘട്ടത്തിലും ബാക്കി വിചാരണയിലുമാണ്.
വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് കെ.സുരേന്ദ്രനെ കോടതികളില്‍ ഹാജരാക്കേണ്ടി വരുന്നത്. കള്ളക്കേസ് ചുമത്തി പോലീസ് അദ്ദേഹത്തെ പീഡിപ്പിക്കുന്നു എന്ന ആരോപണം ശരിയല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

pathram:
Related Post
Leave a Comment