വമ്പന്‍ താരനിരയുമയി ‘മരക്കാര്‍ അറബിക്കലിന്റെ സിംഹം’ ഹൈദരാബാദില്‍ ഷൂട്ടിങ് തുടങ്ങി…

വമ്പന്‍ താരനിരയുമയി ‘മരക്കാര്‍ അറബിക്കലിന്റെ സിംഹം’ ഹൈദരാബാദില്‍ ഷൂട്ടിങ് തുടങ്ങി…മലയാളസിനിമയില്‍ ഏറ്റവും ചെലവേറിയ ചിത്രമാണ് ‘മരക്കാര്‍ അറബിക്കലിന്റെ സിംഹം’ . മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ മഞ്ജുവാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് നായികമാര്‍. പ്രണവ് മോഹന്‍ലാലും ഒരു നിര്‍ണായകവേഷത്തില്‍ ചിത്രത്തിലുണ്ട്. ഹൈദരാബാദിലെ റാമോജി റാവു ഫിലിംസിറ്റിയില്‍ നടക്കുന്ന ഷൂട്ടിങിന്റെ ആദ്യദിനം തന്നെ പ്രണവ് ഷൂട്ടിങില്‍ ജോയിന്‍ ചെയ്തു. അമ്മയുടെ അബുദാബിയിലെ സ്റ്റേജ് ഷോയ്ക്കുശേഷം 12ന് മോഹന്‍ലാല്‍ മരക്കാറായി വേഷമിടാന്‍ ഫിലിംസിറ്റിയിലെത്തും.
നിര്‍മാതാവെന്ന നിലയില്‍ ആന്റണി പെരുമ്പാവൂരിന്റെ ഇരുപത്തിയഞ്ചാമത് ചിത്രം കൂടിയാണിത്. നൂറുകോടിരൂപ ചെലവില്‍ ആശിര്‍വാദ് സിനിമാസ് ഒരുക്കുന്ന ചിത്രത്തില്‍ സി.െജ.റോയ്, സന്തോഷ് ടി. കരുവിള എന്നിവരാണ് സഹനിര്‍മാതാക്കള്‍..
സാബുസിറിളിന്റെ നേതൃത്വത്തില്‍ വമ്പന്‍ സെറ്റാണ് റാമോജി റാവ് ഫിലിംസിറ്റിയില്‍ സജ്ജീകരിച്ചിട്ടുള്ളത്. അഞ്ചുകോടിരൂപ ചെലവില്‍ മൂന്ന് വന്‍ കപ്പലുകളാണ് ഇതിനകം പണിതീര്‍ത്തത്. പ്രമുഖ താരങ്ങളുടെയും മറ്റ് അഭിനേതാക്കളുടെയും മേക്കപ്പിനായി പട്ടണം റഷീദിന്റെ നേതൃത്വത്തിലുള്ള നാല്‍പത്തിയഞ്ചംഗ ടീമാണ് മരക്കാറിനുള്ളത്.
ഇന്ത്യയിലെ വിവിധഭാഷകളില്‍നിന്നുള്ളതിന് പുറമെ വിദേശഭാഷകളില്‍നിന്നുള്ള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രശസ്തനായ തിരുവാണ് മരക്കാറിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്

pathram:
Related Post
Leave a Comment