ആറ് മാസമായി വര്‍ധന; ഒടുവില്‍ നേരിയ ആശ്വാസം; പാചകവാതക വില കുറച്ചു

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സബ്‌സിഡിയുള്ള പാചക വാതകത്തിന് 6.52 രൂപ കുറച്ചു. തുടര്‍ച്ചയായി ആറു മാസത്തോളം നിരക്ക് വര്‍ധിച്ചുക്കൊണ്ടിരുന്ന പാചക വാതക സിലിണ്ടറിന് ഇതാദ്യമായാണ് വില കുറയുന്നത്. ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.ഒപ്പം സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന് 133 രൂപയും കുറച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
അന്താരാഷ്ട്ര വിലയിലെ മാറ്റവും രൂപ ശക്തി പ്രാപിച്ചതുമാണ് വില കുറക്കാന്‍ കാരണമെന്ന് ഐഒസി അറിയിച്ചു.

pathram:
Related Post
Leave a Comment