ശബരിമല: മുഖ്യമന്ത്രിയും ബിജെപിയും തമ്മില്‍ ഒത്തുതീര്‍പ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പു പ്രകാരമാണു ബിജെപിയുടെ സമരം ശബരിമലയില്‍നിന്നു സെക്രട്ടേറിയറ്റിനു മുന്നിലേക്കു മാറ്റിയതെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയില്‍ ഇരുകൂട്ടരുടെയും കൈപൊള്ളിയിരിക്കുകയാണ്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നടപടി എടുക്കേണ്ടിവന്ന 2 ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ണീരോടെയാണു മല ഇറങ്ങിയതെന്നും മുല്ലപ്പള്ളി പ്രസ്താവനയില്‍ പറഞ്ഞു.
യുവതീപ്രവേശത്തിനെതിരായ ബിജെപി സമരകേന്ദ്രം ശബരിമലയില്‍നിന്നു സെക്രട്ടേറിയറ്റ് നടയിേലക്കു മാറ്റാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗമാണു തീരുമാനിച്ചത്. കോടതി ഇടപെടലോടെ സന്നിധാനത്തെയും പരിസരങ്ങളിലെയും നിയന്ത്രണങ്ങളില്‍ ഇളവുവന്ന സാഹചര്യത്തില്‍ ശബരിമല കേന്ദ്രീകരിച്ചു സമരം തുടരുന്നതില്‍ അര്‍ഥമില്ലെന്ന വിലയിരുത്തലിലാണു മാറ്റം. രാഷ്ട്രീയ സമരമാണെന്നു ബിജെപി വ്യക്തമാക്കിയപ്പോള്‍, ശബരിമലയില്‍നിന്നു സമരം മാറ്റണമെന്നു സിപിഎം നേതാക്കളും ആവശ്യപ്പെട്ടിരുന്നു.

pathram:
Related Post
Leave a Comment