സ്റ്റേജില്‍ നൃത്തം ചെയ്യുന്നതിനിടെ വസ്ത്രം അഴിഞ്ഞുവീണു..ഡാന്‍സ് അവസാനിപ്പിക്കാതെ തമന്ന!

റിയാലിറ്റി ഷോയില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടയില്‍ വസ്ത്രം അഴിഞ്ഞുവീണിട്ടും ഡാന്‍സ് പൂര്‍ത്തിയാത്തി മത്സരാര്‍ത്ഥി . ഇന്ത്യാസ് നെക്സ്റ്റ് ടോപ്പ് മോഡല്‍ സീസണ്‍ 4 വേദിയില്‍ ജയ്പൂര്‍ സ്വദേശിയായ മത്സരാര്‍ത്ഥി തമന്ന ശര്‍മ്മയുടെ നൃത്തത്തിനിടെയാണ് സംഭവം.
ഗബ്ബറിലെ ഗാനത്തിന് അടിപൊളി നൃത്തം കാഴ്ച്ചവെക്കുന്നിതിനിടെ ഇവരുടെ മേല്‍ വസ്ത്രത്തിന്റെ ബട്ടണ്‍ പൊട്ടുകയായിരുന്നു. കാണികള്‍ക്കൊപ്പം ജഡ്ജസും ഒന്ന് അമ്പരന്നു. വസ്ത്രം പൂര്‍ണ്ണമായും വീഴാതിരിക്കാന്‍ ഒരു കൈവെച്ച് തടഞ്ഞുപിടിച്ച ശേഷമായിരുന്നു നൃത്തം. ആദ്യമൊന്ന് ഭയന്ന് പോയെങ്കിലും ഷോ പൂര്‍ത്തിയാക്കുകയായിരുന്നു. ഡാന്‍സ് കഴിഞ്ഞ ശേഷം വസ്ത്രം ശരിപ്പെടുത്തി തിരികെ എത്താന്‍ ജഡ്ജിംഗ് പാനലിലുള്ള മലൈക നിര്‍ദ്ദേശിച്ചു.
പ്രശ്നമാകുമായിരുന്ന ഒരു അവസ്ഥ സമര്‍ത്ഥമായി കൈകാര്യം ചെയ്ത തമന്നയെ പ്രശംസിച്ച മലൈക ഇവരുടെ ധൈര്യത്തെ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലും പുകഴ്ത്തി. മിലിന്ദ് സോമന്‍, മലൈക അറോറ, ദബ്ബു രത്നാനി തുടങ്ങിയവര്‍ ജഡ്ജിംഗ് പാനലിലുള്ള റിയാലിറ്റി ഷോയില്‍ സണ്ണി ലിയോണ്‍ പ്രത്യേക അതിഥിയായിരുന്നു.

pathram:
Related Post
Leave a Comment