ഭുവനേശ്വര്‍:ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പൂള്‍ സിയിലെ രണ്ടാം മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ ഇന്ത്യ 2-0ന് മുന്നിലായിരുന്നു. ഉദ്ഘാടന മല്‍സരത്തില്‍ കരുത്തരായ ബല്‍ജിയം കാനഡയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.
മൂന്നു മിനിറ്റിനിടെ ഇരട്ടഗോള്‍ സ്വന്തമാക്കിയ സിമ്രന്‍ജീത് സിങ്ങാണ് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. 43, 46 മിനിറ്റുകളിലായിരുന്നു സിമ്രന്‍ജീതിന്റെ ഗോളുകള്‍. മന്‍ദീപ് സിങ് (9), ആകാശ്ദീപ് സിങ് (12), ലളിത് ഉപാധ്യായ (45) എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്. മലയാളി താരം പി. ആര്‍. ശ്രീജേഷാണ് ഇന്ത്യയുടെ ഗോള്‍വല കാത്തത്. ഇനി ഞായറാഴ്ച കരുത്തരായ ബല്‍ജിയത്തിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.
Leave a Comment