‘പ്രണയം അത്ര മോശം കാര്യമൊന്നുമല്ല…തബു മനസുതുറക്കുന്നു

‘പ്രണയം അത്ര മോശം കാര്യമൊന്നുമല്ല. പ്രേക്ഷകര്‍ക്ക് എല്ലാക്കാലത്തും സ്‌ക്രീനില്‍ പ്രണയം കാണാന്‍ താല്‍പര്യമുണ്ടാകും. കാരണം, ആളുകള്‍ക്കെപ്പോഴും സ്‌നേഹം വേണം. അത് അനുഭവിക്കണം. അതുകൊണ്ടുതന്നെ ഒരു റൊമാന്റിക് റോള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അല്‍പം വ്യത്യസ്തമായിരിക്കണം ആ വേഷം’-തബു പറയുന്നു. സിനിമയില്‍ പഴയ പോലെ സജീവമല്ലെങ്കിലും ശക്തമായ ചെറു വേഷങ്ങളിലൂടെ തബു തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. ഇപ്പോഴും സിനിമാ സ്വപ്നങ്ങളുണ്ടെന്നും നല്ല റൊമാന്റിക്ക് വേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും തബു പറയുന്നു
‘എന്നാല്‍ സ്ഥിരമായി കാണുന്ന റൊമാന്‍സ് വേഷങ്ങള്‍ക്ക് വേണ്ടിയില്ല താന്‍ കാത്തിരിക്കുന്നത്. വേറിട്ട രീതിയില്‍ പ്രണയത്തെ കൈകാര്യം ചെയ്യുന്ന സിനിമയെയാണ് തനിക്ക് ഇഷ്ടം’ തബു കൂട്ടിചേര്‍ത്തു.
ആയുഷ്മാന്‍ ഖുരാന നായകനായി എത്തിയ ‘അന്ധാധൂന്‍’ എന്ന ഹിന്ദി ചിത്രത്തിലാണ് തബു അവസാനമായി വേഷമിട്ടത്. ഇതില്‍ തബു അവതരിപ്പിച്ച കഥാപാത്രത്തിന് വളരെയധികം പ്രശംസ ലഭിച്ചു. വ്യത്യസ്തമായ വേഷങ്ങള്‍ തിരിഞ്ഞെടുക്കാനാണ് ശ്രമിക്കുന്നത്, അതില്‍ നിന്നു ലഭിക്കുന്ന അനുഭവം വളരെ വലുതാണെന്ന് തബു പറയുന്നു.

pathram:
Related Post
Leave a Comment