ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ നീട്ടി

പത്തനംതിട്ട: സുപ്രീംകോടതിയുടെ യുവതി പ്രവേശന വിധിയെ തുടര്‍ന്ന് ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നീട്ടി. നവംബര്‍ 30 വരെയാണ് നിരോധനാജ്ഞ നീട്ടിയത്. ശബരിമല സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ നീട്ടണമെന്ന് ജില്ലാ ഭരണകൂടത്തോട് പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിലവിലെ നിരോധനാജ്ഞ തിങ്കളാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കുന്ന സാഹചര്യത്തിലായിരുന്നു പോലീസിന്റെ അഭ്യര്‍ഥന. നിരോധനാജ്ഞ നീട്ടിയതിന് പുറമേ ശബരിമലയിലെ വിവിധ പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിയിലും പുനക്രമീകരണം നടത്തിയിട്ടുണ്ട്.
ഐ.ജി. മനോജ് എബ്രഹാമിന് പകരം അശോക് യാദവിനാണ് ചുമതല. സന്നിധാനം മുതല്‍ മരക്കൂട്ടംവരെ വിജയ് സാക്കറെയ്ക്ക് പകരം ദിനേന്ദ്രകശ്യപ് ചുമതലയേറ്റെടുക്കും. സന്നിധാനത്ത് പ്രതീഷ് കുമാറിന് പകരം കറുപ്പസ്വാമിക്കും നിലയ്ക്കലില്‍ യതീഷ് ചന്ദ്രയ്ക്ക് പകരം എസ്.പി. മഞ്ജുനാഥിനുമാകും ചുമതല. നവംബര്‍ 30 മുതല്‍ പുതിയ ഉദ്യോഗസ്ഥര്‍ ഇവിടങ്ങളില്‍ ചുമതലയേല്‍ക്കും.

pathram:
Related Post
Leave a Comment