ഡോളറിനെതിരെ രൂപയുടെ മൂല്യം 70.39ലെത്തി

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം 70.39ലെത്തി. തുടര്‍ച്ചയായി എട്ട് വ്യാപാര ദിനങ്ങളിലായി രൂപയുടെ മൂല്യം ഉയര്‍ന്നു. ഇതോടെ ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം മൂന്ന് മാസത്തെ ഉയര്‍ന്ന നിലാവരത്തിലെത്തിയത്.
അസംസ്‌കൃത എണ്ണ വില ബാരലിന് 60 ഡോളറിന് താഴെയായതോടെ കറന്റ് അക്കൗണ്ട് കമ്മിയും പണപ്പെരുപ്പവും നിയന്ത്രണത്തിലാകുമെന്നതിനാലാണ് രൂപയുടെ മൂല്യം ഉയര്‍ന്ന നിലവാരത്തിലെത്തിയത്.
രാവിലെ 9.13ലെ നിലവാരം നോക്കുമ്പോള്‍ വിനിമയമൂല്യം ഡോളറിനെതിരെ 70.39ലെത്തിയതായി കാണാം. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ ഇപ്പോള്‍ മുടക്കേണ്ടത് 70.39 രൂപയാണ്.
കഴിഞ്ഞ വ്യാഴാഴ്ച ക്ലോസ് ചെയ്തത് 70.70 നിലവാരത്തിലാണ്. ഗുരുനാനാക് ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ച വിപണിക്ക് അവധിയായിരുന്നു.
ബ്രന്റ് ക്രൂഡിന്റെ വിലയില്‍ ഈയിടെ 31.8 ശതമാനമാനണ് തിരുത്തലുണ്ടായത്. ഒക്ടബോര്‍ മൂന്നിലെ 86.27 എന്ന നിലവാരത്തില്‍നിന്നാണ് ഇത്രയും വില കുറഞ്ഞത്.

pathram:
Leave a Comment