കൊടുവള്ളി: സ്വര്‍ണക്കടത്തു കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ വേണ്ടി എംഎല്‍എമാര്‍ എഴുതിയ കത്ത് വിവാദമാകുന്നു. പ്രതിയെ കോഫെപോസെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എ.മാര്‍ കത്തുനല്‍കിയതാണ് വിവാദമായിരിക്കുന്നത്.
കുന്ദമംഗലം എം.എല്‍.എ. പി.ടി.എ. റഹീം, കൊടുവള്ളി എം.എല്‍.എ. കാരാട്ട് റസാഖ് എന്നിവരാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ അബു ലെയ്സ് എന്ന അബ്ദുള്‍ ലെയ്സിനെ ഒരുവര്‍ഷം മുന്‍കരുതല്‍ തടങ്കലിനു വകുപ്പുള്ള കോഫെപോസെ കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തരവകുപ്പിന് കത്തുനല്‍കിയത്. തന്റെ മകനെ കോഫെപോസെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അബുവിന്റെ പിതാവ് സര്‍ക്കാരിനുള്ള കത്ത് എം.എല്‍.എ.മാര്‍ക്ക് കൊടുത്തിരുന്നു. ഇതു കവറിങ് ലെറ്റര്‍ സഹിതം എം.എല്‍.എ.മാര്‍ ആഭ്യന്തരവകുപ്പിനു നല്‍കുകയായിരുന്നു.
ഒന്നരവര്‍ഷം മുമ്പുനല്‍കിയ കത്താണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കോഴിക്കോട്, നെടുമ്പാശ്ശേരി വിമാനത്താവളംവഴി 39 കിലോ സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായ അബു പിടികിട്ടാപ്പുള്ളിയായി ദുബായില്‍ കഴിയുകയായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ നാട്ടിലെത്തിയപ്പോഴാണ് പിടിയിലായത്.
സര്‍ക്കാരിനു നല്‍കാന്‍ പരാതിയോ നിവേദനമോ ആരുതന്നാലും അത് ബന്ധപ്പെട്ടവരെ ഏല്പിക്കുമെന്നും അത് എം.എല്‍.എ.മാരുടെ ഉത്തരവാദിത്വമാണെന്നും എം.എല്‍.എ.മാരായ പി.ടി.എ. റഹീമും കാരാട്ട് റസാഖും പ്രതികരിച്ചു. അബു ലെയ്സിന്റെ കാര്യത്തിലും അതുമാത്രമാണ് ചെയ്തത്. പരാതികള്‍ പരിശോധിച്ച് തീരുമാനമെടുത്ത് നടപ്പാക്കേണ്ടത് ഉദ്യോഗസ്ഥ വിഭാഗമാണെന്നും ഇരുവരും വ്യക്തമാക്കി.
Leave a Comment