പാനൂരില്‍നിന്ന് കാണാതായ വിദ്യാര്‍ഥിനികളെ കണ്ടെത്തി

പാനൂര്‍: പാനൂരില്‍നിന്ന് കാണാതായ വിദ്യാര്‍ഥിനികളെ കണ്ടെത്തി. ആറുദിവസം മുമ്പ് പാനൂരില്‍നിന്ന് കാണാതായ ഉറ്റ സുഹൃത്തുക്കളായ രണ്ട് വിദ്യാര്‍ഥിനികളെ മലപ്പുറം തിരൂരില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് പാനൂര്‍ സി.ഐ. വി.വി.ബെന്നിക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെയും കണ്ടെത്തിയത്. പാനൂരില്‍നിന്നുപോയ അന്വേഷണസംഘം പ്രദേശത്തെ ലോഡ്ജുകള്‍ ഉള്‍പ്പെടെയുള്ള താമസസ്ഥലങ്ങളില്‍ പരിശോധനനടത്തി. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ചിത്രം പരിശോധിച്ച് ഉറപ്പുവരുത്തുകയായിരുന്നു. വസ്ത്രം മാറിയിരുന്നു. തിരൂര്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള ഇരുവരെയും പാനൂരില്‍നിന്നുപോയ വനിതാ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റുവാങ്ങും. ഞായറാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് സി.ഐ. പറഞ്ഞു.
കൊളവല്ലൂര്‍ സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കുന്നോത്തുപറമ്പിലെയും പൊയിലൂരിലെയും വിദ്യാര്‍ഥിനികളെയാണ് 19 മുതല്‍ കാണാതായത്. പാനൂരില്‍ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സ് വിദ്യാര്‍ഥിനികളാണ് രണ്ടുപേരും. യു.പി. ക്ലാസുമുതല്‍ രണ്ടുപേരും ആത്മമിത്രങ്ങളാണ്. ഇതില്‍ ഒരാളുടെ കല്യാണ ഉറപ്പിച്ചതോടെ പിരിയേണ്ടിവരുന്ന വിഷമത്തില്‍ ഇരുവരും ചേര്‍ന്ന് നാടുവിടാന്‍ തീരുമാനിക്കുകയായിരുന്നു

pathram:
Related Post
Leave a Comment