പവിയേട്ടന്റെ മധുരച്ചൂരല്‍ ട്രെയിലര്‍

ശ്രീനിവാസന്റെ തിരക്കഥയില്‍ ശ്രീകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പവിയേട്ടന്റെ മധുരച്ചൂരല്‍ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ട്രെയിലര്‍ ഔദ്യോഗികമായി റിലീസ് ചെയ്തത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ശ്രീനിവാസന്റേത് തന്നെ. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം ശ്രീനിവാസന്‍ മുഖ്യ കഥാപാത്രമായി വരുന്ന ചിത്രമാണ് പവിയേട്ടന്റെ മധുരച്ചൂരല്‍
വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, ലിഷോയ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വി സി സുധന്‍, സി വിജയന്‍, സുധീര്‍ സി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന നിര്‍മിക്കുന്ന പവിയേട്ടന്റെ മധുരചൂരലിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പി സുകുമാറാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സി രഘുനാഥ് സംഗീതം ഒരുക്കിയിരിക്കുന്നു. എംജി ശ്രീകുമാര്‍, കെ ജെ യേശുദാസ്,കെഎസ് ചിത്ര,വൃന്ദ മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

pathram:
Related Post
Leave a Comment