തിരുവനന്തപുരം: മീടൂ ഫാഷനാണെന്ന് പറഞ്ഞ നടനും അമ്മയുടെ പ്രസിഡന്റുമായ മോഹന്‍ലാലിന് മറുപടിയുമായി നടി രേവതി. മോഹന്‍ലാലിന്റെ പേരെടുത്ത് പറയാതെയാണ് രേവതിയുടെ പ്രതികരണം. ട്വിറ്ററിലൂടെ അവര്‍ പ്രതികരിച്ചത്.
‘മീ ടൂ മൂവ്മെന്റ് ഒരു ഫാഷനാണെന്നാണ് പ്രമുഖ നടന്‍ പറഞ്ഞത്. ഇവരെ എങ്ങനെയാണ് ഇതൊക്കെ പറഞ്ഞ് മനസിലാക്കേണ്ടത്? അഞ്ജലി മേനോന്‍ പറഞ്ഞതുപോലെ ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്ത്കൊണ്ടാണ് അത് തുറന്ന് പറയേണ്ടി വരുന്നതെന്നും അറിയില്ല. ആ തുറന്ന് പറച്ചില്‍ എന്ത് മാറ്റമാണ് കൊണ്ടുവരുന്നതെന്നും അറിയില്ല,’ രേവതി ട്വിറ്ററില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലിനോട് മാധ്യമങ്ങള്‍ മീടൂവിനെ കുറിച്ചുള്ള ചോദ്യം ചോദിച്ചത്. മീ ടൂ ഒരു പ്രസ്ഥാനമല്ലെന്നും ചിലര്‍ അത് ഫാഷനായി കാണുകയാണെന്നും. അത് കുറച്ചുകാലം തുടര്‍ന്ന് പിന്നീട് അവസാനിക്കുമെന്നും. മലയാള സിനിമയ്ക്ക് മീ ടു കൊണ്ടു യാതൊരു കുഴപ്പവും ഉണ്ടാവില്ലെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി. എന്നാല്‍ മോഹന്‍ലാലിന്റെ ഈ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രേവതി എത്തിയിരിക്കുന്നത്.
Leave a Comment