പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പൊലീസിന്റെ പുതിയ നീക്കം

തിരുവനന്തപുരം: ശബരിമലയിലെ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പൊലീസിന്റെ പുതിയ നീക്കം. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് നോട്ടീസ് നല്‍കാനാണ് പൊലീസ് തീരുമാനം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കുക. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ആറ് മണിക്കൂര്‍ കൊണ്ട് മലയിറങ്ങണം. നിയമവിരുദ്ധമായി കൂട്ടംകൂടാനോ, പ്രതിഷേധത്തില്‍ പങ്കെടുക്കാനോ പാടില്ല. നിര്‍ദ്ദേശം ലംഘിച്ചാല്‍ കേസെടുക്കുമെന്നും പൊലീസ് നോട്ടീസിലുണ്ട്.
സ്ഥലത്ത് പ്രാര്‍ത്ഥനായജ്ഞങ്ങള്‍, മാര്‍ച്ച്, മറ്റ് നിയമവിരുദ്ധ ഒത്തുകൂടലുകള്‍ നടത്തുന്നതിനും സമാധാന ലംഘനപരമായ പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെടുന്നതിനും തീര്‍ത്ഥാടകരുടെ സമാധാനപരമായ ദര്‍ശനത്തിന് വിഘാതം സൃഷ്ടിക്കുന്നതിനും മാധ്യമങ്ങള്‍ മുന്‍പാകെ ആശങ്കാജനകവും പ്രകോപനപരവുമായ പ്രസ്താവനകള്‍ നടത്തുന്നതിനുമാണ് നിരോധനമുള്ളത്.

pathram:
Related Post
Leave a Comment