സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയിലേയ്ക്ക്

തിരുവനന്തപുരം: യുവതീ പ്രവേശ വിധി നടപ്പാക്കുന്നതില്‍ സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. തിങ്കളാഴ്ച ഹര്‍ജി നല്‍കാനാണ് തീരുമാനം. സാവകാശ ഹര്‍ജി നല്‍കുന്നതിനുള്ള നടപടികള്‍ ദേവസ്വംബോര്‍ഡ് പൂര്‍ത്തിയാക്കി. ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് മുമ്പ് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസം പമ്പയില്‍ നടന്ന ബോര്‍ഡ് യോഗത്തില്‍ സാവകാശ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിരുന്നു.
പ്രളയത്തില്‍ പമ്പയിലുണ്ടായ നാശം, കൂടുതല്‍ ആളുകള്‍ക്കായി അടിസ്ഥാന സൗകര്യമൊരുക്കാനുള്ള പ്രയാസങ്ങള്‍, പ്രളയം കഴിഞ്ഞ് ഒരുക്കാനായത് പരിമിത സൗകര്യങ്ങള്‍മാത്രം, യുവതികള്‍ വന്നാല്‍ പ്രത്യേക സൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ എന്നീ നാലു കാരണങ്ങള്‍ നിരത്തിയാകും ഹര്‍ജി നല്‍കുക എന്നാണ് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അറിയിച്ചത്.
ചന്ദ്ര ഉദയ് സിങ്ങാണ് ബോര്‍ഡിനുവേണ്ടി ഹാജരാവുക. തന്ത്രിമാര്‍, പന്തളം കൊട്ടാരം, മുഖ്യമന്ത്രി എന്നിവരുമായി പല ഘട്ടങ്ങളിലായി സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് നിലപാടെടുത്തതെന്നും എ.പദ്മകുമാര്‍ പറഞ്ഞു.

pathram:
Related Post
Leave a Comment