ശബരിമലസമരത്തോടൊപ്പം ബിജെപി അംഗത്വ വിതരണവും ഊര്‍ജിതമാക്കുന്നു

കൊച്ചി: ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്കുണ്ടായ മുന്നേറ്റം മുതലെടുക്കാന്‍ ബി.ജെ.പി. ഒരുങ്ങുന്നു. ഹൈന്ദവ സമൂഹത്തില്‍ അനുകൂലമായി ഉണ്ടായിട്ടുള്ള ചായ്വ് കൈയോടെ ‘അക്കൗണ്ടി’ലാക്കാനാണ് പാര്‍ട്ടി നീക്കം. ശബരിമല സമരം ശക്തമായി നിലനില്‍ക്കുമ്പോള്‍തന്നെ പാര്‍ട്ടി അംഗത്വ വിതരണവും ഊര്‍ജിതമാക്കാനാണ് തീരുമാനം.
സമരത്തിന്റെ നേതൃത്വം പരസ്യമായി ഏറ്റെടുക്കാതിരിക്കുകയും എന്നാല്‍ അതിന്റെ ഗുണഫലം സ്വന്തമാക്കുകയും ചെയ്യാവുന്ന വിധത്തിലാണ് പാര്‍ട്ടി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. സുപ്രീംകോടതി വിധിക്കെതിരേ സമരം നടത്തിയെന്ന് പ്രത്യക്ഷത്തില്‍ പറയാന്‍ പാര്‍ട്ടി നേതൃത്വം ആഗ്രഹിക്കുന്നില്ല. അതെല്ലാം വിശ്വാസികളുടെ അണപൊട്ടിയ പ്രതിഷേധമായി പറയുമ്പോള്‍തന്നെ അതിന്റെയെല്ലാം മുന്നില്‍നിന്ന് പാര്‍ട്ടിക്ക് അനുകൂലമായ മാനസികാവസ്ഥ സൃഷ്ടിച്ചെടുക്കാനും നേതൃത്വം ശ്രദ്ധിക്കുന്നുണ്ട്.
എല്ലാ ഹൈന്ദവ ഭവനങ്ങളിലുമെത്തി ശബരിമല വിഷയം ബി.ജെ.പി. ചര്‍ച്ചചെയ്യും. രാഷ്ട്രീയ ചായ്വ് പ്രത്യക്ഷത്തില്‍ കാണിക്കാത്തവരുടെ വീടുകളിലും ശബരിമല വിഷയത്തിലുടെ കടന്നുചെല്ലാന്‍ പാര്‍ട്ടിക്കാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമര മുഖത്തുനിന്ന് ചില പ്രബല സമുദായ സംഘടനകളുമായി ഉണ്ടാക്കാന്‍ സാധിച്ചിട്ടുള്ള മാനസികാടുപ്പം മധ്യകേരളത്തില്‍ പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്യുമെന്നും നേതൃത്വം കരുതുന്നു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment