എന്റെ മകള്‍ ഇരുണ്ടതാണ്… അവളാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി

സാമൂഹിക മാധ്യമങ്ങളില്‍ ഷാരൂഖിന്റെ മകള്‍ സുഹാനയെ നിറത്തിന്റെ പേരിലും വസ്ത്രധാരണത്തിന്റെ പേരിലും പരിഹസിക്കുന്ന ഒരുപാട് ആളുകളുണ്ട്. അവര്‍ക്ക് പരോക്ഷമായി മറുപടി പറഞ്ഞിരിക്കുകയാണ് ഷാരൂഖ്.ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് മനസ്സു തുറന്നത്. ഫെയര്‍നെസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.’എന്റെ ആരാധകരോട് ഞാന്‍ സത്യസന്ധതയില്ലാതെ പെരുമാറിയിട്ടില്ല. പുറംമോടിയില്‍ അല്ല ആളുകളെ മനസ്സിലാക്കുന്നത്. ഞാന്‍ സുന്ദരനല്ല, എനിക്ക് നല്ല ശരീരമില്ല, നന്നായി നൃത്തം ചെയ്യാന്‍ അറിയുകയുമില്ല, എനിക്ക് നല്ല തലമുടിയില്ല, സിനിമയില്‍ എങ്ങനെ സൂപ്പര്‍താരമാകാം എന്ന് പറഞ്ഞു തരുന്ന ഒരു വിദ്യാലയത്തില്‍ ഞാന്‍ പഠിച്ചിട്ടുമില്ല. അങ്ങനെയിരിക്കുന്ന ഞാന്‍ എങ്ങനെ മറ്റുള്ളവരെ വിലയിരുത്തും. ഞാന്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച വ്യക്തിയാണ്. എനിക്ക് അമാനു ഷികമായ ശക്തികള്‍ ഒന്നുമില്ല. എന്നിട്ടും സിനിമാ പോസ്റ്ററുകളില്‍ ഞാന്‍ നിറഞ്ഞു നില്‍ക്കുന്നുവെങ്കില്‍ അത് പുറംമോടി കണ്ടു മയങ്ങുന്ന ഒരു സമൂഹത്തിന്റെ ഭാഗം അല്ലാത്തത് കൊണ്ടായിരിക്കണം. സത്യസന്ധമായി ഞാന്‍ പറയും, എന്റെ മകള്‍ ഇരുണ്ടതാണ്. അവളാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി. അങ്ങനെ അല്ലെന്ന് ആര്‍ക്കും എന്നോട് പറയാനാവില്ല’ ഷാരൂഖ് പറഞ്ഞു.

pathram:
Related Post
Leave a Comment