പമ്പ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കാനുള്ള സുപ്രീം കോടതി തീരുമാനം വന്ന സാഹചര്യത്തില്‍ വിഷയത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ വിവേകം കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പ്രളയത്തില്‍ തകര്‍ന്ന ശബരിമലയിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും ആയിട്ടില്ല. ഈ സാഹചര്യത്തില്‍ നിര്‍ബന്ധിച്ച് സ്ത്രീകളെ കയറ്റി സ്ഥിതി ഗതികള്‍ ഗുരുതരമാക്കരുതെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി. മണ്ഡല കാലത്തേക്കുള്ള മുന്നൊരുക്കങ്ങളൊന്നും നടത്തിയിട്ടില്ല. ഭക്തരുടെ വികാരങ്ങള്‍ സര്‍ക്കാര്‍ കണക്കിലെടുക്കണം. ഭക്തരുടെ വികാരം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് അവസാനം വരെയും പോരാടും. സ്ത്രീകളെ കയറ്റിയെ മതിയാകു എന്ന പിടിവാശി സര്‍ക്കാര്‍ ഉപേക്ഷിക്കണം. ശബരിമലയെ യുദ്ധക്കളമാക്കരുതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ വിവേകം കാണിക്കണം, ഭക്തരുടെ വികാരങ്ങള്‍ സര്‍ക്കാര്‍ കണക്കിലെടുക്കണം: രമേശ് ചെന്നിത്തല
Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment