ആരോടും ഒന്നിനോടും പരാതിയില്ല…. എന്റെ രഹസ്യങ്ങള്‍ എന്റേതുമാത്രമായി സൂക്ഷിക്കാനാണ് ആഗ്രഹമെന്നും നയന്‍ താര

മറ്റുളളവര്‍ക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവയ്ക്കരുത്. ചുറ്റിനുമുള്ളവര്‍ എന്നും നമ്മള്‍ കാണുന്നതു പോലെയായിരിക്കില്ല നാളെ കാണുക. അതു കൊണ്ട് പുതുമയോടെ വേണം എന്നും സമൂഹത്തെ നോക്കി കാണുവാന്‍. ആരോടും ഒന്നിനോടും പരാതിയില്ല. എന്റെ അനുഭവങ്ങളാണ് ഇപ്പോള്‍ കാണുന്ന എന്നെ രൂപപ്പെടുത്തി എടുത്തത്. അതില്‍ നല്ലതുമുണ്ട് ചീത്തയുമുണ്ടെന്നും നയന്‍ താര പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
കഥയ്ക്ക് പ്രധാന്യം നോക്കിയാണ് സിനിമ തിരഞ്ഞെടുക്കുന്നത്. ആ തീരുമാനം ശരിയാണെന്ന് സിനിമകളുടെ വിജയത്തില്‍ നിന്ന് തോന്നുന്നുവെന്നും താരം പറഞ്ഞു. കൂടാതെ പുതിയ സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കാനാണ് കൂടുതല്‍ താല്‍പര്യം. കാരണം അവരുടേത് ഫ്രഷ് ഐഡിയായിരിക്കുമെന്നും നയന്‍സ് പറയുന്നു. വന്‍ പ്രതിഫലമാണ് കൈപറ്റുന്നതെങ്കിലും മികച്ച വിജയമാണ് നയന്‍സ് ചിത്രങ്ങള്‍ നേടി കൊടുക്കുന്നത്.
ഏറെ പ്രൈവസി ആഗ്രഹിക്കുന്ന ഒരാളാണ് താന്‍. എന്റെ രഹസ്യങ്ങള്‍ എന്റേതുമാത്രമായി സൂക്ഷിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. മനസ്സിനോട് ഏറെ അടുത്തു നില്‍ക്കുന്ന ക്ഷേത്രമാണ് പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രം. സമയം കിട്ടുമ്പോഴെല്ലാം അവിടെ സന്ദര്‍ശിക്കാറുണ്ടെന്നു നയന്‍സ് വ്യക്തമാക്കി.
2003 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയന്‍സ് സിനിമ ലോകത്തിലേയ്ക്ക് എത്തുന്നത്. പിന്നീട് മോഹന്‍ലാലിനോടൊപ്പം വിസ്മയത്തുമ്പത്ത്, നാട്ടു രാജാവ് എന്നീ ചിത്രങ്ങളില്‍ താരം എത്തിയിരുന്നു. പിന്നീട് നേരെ അന്യഭാഷ ചിത്രങ്ങളില്‍ സജീവമാകുകയായിരുന്നു. എങ്കിലും മലയാളം പാടെ ഉപേക്ഷിച്ചിട്ടില്ലായിരുന്നു. പിന്നീട് മെഗസ്റ്റാര്‍ മമ്മൂട്ടി ചിത്രങ്ങളില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു. തസ്‌കര വീരന്‍, രാപ്പകല്‍, ഭാസ്‌കര്‍ ദ് റാസ്‌ക്കല്‍, പുതിയ നിയമം എന്നിങ്ങനെ മമ്മൂട്ടി-നയന്‍താര കൂട്ട്കെട്ടില്‍ ഹിറ്റുകള്‍ സമ്മാനിച്ചിരുന്നു. ഇപ്പോഴിതാ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി എത്തുകയാണ്

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment