സംസ്ഥാനത്തെ ഓട്ടോറിക്ഷ മിനിമം ചാര്‍ജ്ജ് 30 രൂപയാക്കി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് ഇരുപതില്‍നിന്ന് മുപ്പത് ആക്കണമെന്നും ടാക്‌സിയുടേത് 150ല്‍നിന്ന് 200 ആക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. അടുത്ത മന്ത്രിസഭായോഗത്തില്‍ ഇത് പരിഗണിച്ചേക്കും.കിലോമീറ്റര്‍ ചാര്‍ജ് ഓട്ടോറിക്ഷയ്ക്ക് 12 രൂപയായും ടാക്‌സിക്ക് 15 രൂപയായും നിശ്ചയിക്കണമെന്നും നിര്‍ദേശമുണ്ട്. നിരക്കുകള്‍ കൂട്ടണമെന്നാവശ്യപ്പെട്ട് ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ 18 മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 2014 ഒക്ടോബര്‍ ഒന്നിനാണ് ഏറ്റവുമൊടുവില്‍ ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചത്. മിനിമംനിരക്ക് യഥാക്രമം 15ല്‍നിന്ന് 20 ആയും 100ല്‍നിന്ന് 150 രൂപയും ആക്കുകയായിരുന്നു.

pathram:
Leave a Comment