ടോയ്‌ലെറ്റില്‍ നിന്നുള്ള വെള്ളം കുടിപ്പിക്കല്‍, മൂത്രം കുടിപ്പിക്കല്‍, പാറ്റയെ തീറ്റിക്കുക..ടാസ്‌ക് പൂര്‍ത്തിയാക്കാത്ത ജീവനക്കാരോട് കമ്പനി കാട്ടുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്

ബെയ്ജിംഗ്: ടാസ്‌ക് പൂര്‍ത്തിയാക്കാത്ത ജീവനക്കാരോട് കമ്പനി കാട്ടുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്. ചൈനയിലെ ഒരു കമ്പനിയില്‍ നിശ്ചിത സമയത്തിനുള്ളില്‍ ടാസ്‌ക് പൂര്‍ത്തിയാക്കാത്ത ജീവനക്കാരോടാണ് കമ്പനിയുടെ ക്രൂരത. മൂത്രം കുടിപ്പിക്കുക, അതുമാത്രമല്ല പാറ്റകളെ തിന്നുക, ബെല്‍റ്റിനുള്ള അടി എന്നിവ സഹിക്കേണ്ടിയും വരും. ചില സമയങ്ങലില്‍ തല ഷേവ് ചെയ്യുകയും ടോയ് ലെറ്റില്‍ നിന്നുമുള്ള വെള്ളം കുടിപ്പിക്കുകയുമൊക്കെയാണ് ഇവിടെ ചെയ്യാറ്. ചിലരുടെ ശമ്പളം ഒരു മാസം പിടിച്ചുവെച്ചു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.
മറ്റ് ജീവനക്കാരുടെ മുന്നില്‍ വെച്ച് പരസ്യമായാണ് ശിക്ഷ നടപടികള്‍ നടക്കുകയെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുയിഷുവിലെ തെക്ക്കിഴക്ക് സ്ഥിതിചെയ്യുന്ന കമ്പനിയിലാണ് സംഭവം. ലെതര്‍ ഷൂധരിക്കാതെയോ കമ്പനി പറഞ്ഞിരിക്കുന്ന ഡ്രസിംഗ് സ്റ്റൈലില്‍ മാറ്റം വരുത്തിയോ എത്തുന്നവര്‍ക്ക് 50 യുവാനാണ് പിഴ. ഇത്രയും ദുരിതം അനുഭവിച്ചിട്ടും ഇപ്പോഴും ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. പിരിഞ്ഞ് പോകാന്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ അഞ്ച്പത്ത് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ മൂന്ന് മാനേജര്‍മാരാണ് ജയിലില്‍ അടയ്ക്കപ്പെട്ടത്.

pathram:
Related Post
Leave a Comment