ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര സംഘടന ആണ് ആര്‍എസ്എസ്; ഹിന്ദുക്കള്‍ ഇവറ്റകളെ ഇവിടുന്നു കല്ലെറിഞ്ഞു ഓടിച്ചില്ല; ഞാന്‍ മുഖ്യമന്ത്രിക്കൊപ്പമാണ്; ആഭ്യന്തര വകുപ്പിനൊപ്പമാണെന്ന് രശ്മി നായര്‍

കൊച്ചി: ആര്‍എസ്എസ് ഇന്ത്യയിലെ ഏറ്റവും വലിയ തീവ്രവാദ സംഘടനയാണെന്ന് രശ്മി നായര്‍. കേരളത്തില്‍ ജീവിച്ചിരിക്കുന്ന ആര്‍എസ്എസ്സിന്റെ ഏറ്റവും വലിയ ക്രിമിനല്‍ കൂടിയാണ് വത്സന്‍ തില്ലങ്കേരിയെന്നും രശ്മി നായര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഞാനിപ്പോഴും പൂര്‍ണ്ണമായും പിണറായി വിജയന്‍ എന്ന നാട് മുഴുവന്‍ ഓടി നടന്നു രാഷ്ട്രീയം പറയുന്ന മുഖ്യമന്ത്രിക്കൊപ്പമാണ് എന്നും രശ്മി ഫെയ്‌സ്ബുക്കില്‍ പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഞാന്‍ മനസിലാക്കിയിടത്തോളം പഠിച്ചിടത്തോളം ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര സംഘടന ആണ് rss. ഇന്ത്യയിലെ തന്നെ മറ്റു തീവ്രവാദ സംഘടനകള്‍ എന്നത് rssന്റെ അനേകായിരം കൈകളില്‍ ഒന്നോ രണ്ടോ എണ്ണത്തിന്റെ വലിപ്പം മാത്രമുള്ളവയാണ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന തീവ്രവാദ സംഘടന കൂടിയാണ് rss. ആ rssന്റെ കേരളത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ക്രിമിനല്‍ ആണ് വത്സന്‍ . ldfസര്‍ക്കാരും അവര്‍ നിയന്ത്രിക്കുന്ന കേരളാ പോലീസും ഇന്ന് കേരളത്തില്‍ നേര്‍ക്കുനേര്‍ നേരിടുന്നത് എത്ര വലിയ അപകടത്തെ ആണ് എന്ന് നല്ല ബോധ്യമുണ്ട് . ഒരു മഞ്ഞു മലയുടെ മുകള്‍ ഭാഗമാണ് നിങ്ങള്‍ സന്നിധാനത്ത് കാണുന്ന തീവ്രവാദികള്‍ അതിന്റെ താഴേക്കുള്ള ഒരു വലിയ സംവിധാനം സംസ്ഥാനം കത്തിക്കാന്‍ തയ്യാറായി നില്‍പ്പുണ്ട് . അന്ന് മുസ്ലീം നാമധാരി പടി ചവിട്ടിയിരുന്നു എങ്കില്‍ അടുത്ത നിമിഷം ബംഗ്ലൂര്‍ നഗരത്തില്‍ ഉള്ള ksrtc(കേരള)യുടെ 47 ബസ്സുകള്‍ കത്തിക്കാനുള്ള പെട്രോളും ഡീസലും തങ്ങള്‍ വാങ്ങി വച്ചിരുന്നു എന്ന് വളരെ സ്വാഭാവികമായി ഒരു rssകാരന്‍ പറഞ്ഞു പോകുന്നത് കഴിഞ്ഞ ആഴ്ച കേട്ടു. അന്നത് നടക്കാതെ പോയതിലെ നിരാശയും അവര്‍ക്കുണ്ട്.

ഞാനിപ്പോഴും പൂര്‍ണ്ണമായും പിണറായി വിജയന്‍ എന്ന നാട് മുഴുവന്‍ ഓടി നടന്നു രാഷ്ട്രീയം പറയുന്ന മുഖ്യമന്ത്രിക്കൊപ്പമാണ്. ആ സര്‍ക്കാരിനൊപ്പമാണ്. അതിന്റെ ആഭ്യന്തര വകുപ്പിനൊപ്പമാണ്. ഈ നാട് അതിജീവിക്കും എന്ന പൂര്‍ണ്ണ വിശ്വാസത്തില്‍ ആണ്.

അല്‍പ്പ സമയം മുന്‍പ് ഇതിന്റെ തുടര്‍ച്ചയായി മറ്റൊരു പോസ്റ്റും രശ്മി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

ശബരിമലയില്‍ വന്നു കൂടിയിട്ടുള്ള തീവ്രവാദികളെ എന്തായാലും സ്‌റ്റേറ്റ് മെഷീനറി അവിടെ നിന്നും ഓടിക്കും അല്ലാതെ വേറെ മാര്‍ഗം ഇല്ലല്ലോ നാടിന്. ആ ജന്തുക്കള്‍ അവിടെ കയറി കിടക്കുന്നിടത്തോളം നഷ്ടം ഹൈന്ദവ സമൂഹത്തിനു മാത്രമാണ് . കുപ്രസിദ്ധ കൃമിനല്‍ പേപ്പട്ടി വത്സനൊക്ക ഭക്തര്‍ തൊട്ടു തൊഴുതു പോകുന്ന പതിനെട്ടാം പടിയില്‍ വരെ കയറി നിന്ന് പ്രസംഗിക്കുന്നത് വരെ എത്തി. ഇതുവരെ മിണ്ടാതെ വായില്‍ പഴവും തിരുകി ഇരിക്കുന്ന ഹിന്ദുക്കള്‍ ഇവറ്റകളെ ഇവിടുന്നു കല്ലെറിഞ്ഞു ഓടിച്ചില്ല എങ്കില്‍ ചരിത്ര പുസ്തകത്തില്‍ നഷ്ടം നിങ്ങള്‍ക്ക് മാത്രമാകും കാരണം ആത്മാഭിമാനമില്ലാത്ത ഒരു സമൂഹമായി ചരിത്രം നിങ്ങളെ രേഖപ്പെടുത്തും.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment