വിവാഹ വാര്‍ഷികത്തില്‍ ലഭിച്ച ഗിഫ്റ്റ് കണ്ട് ഞെട്ടി ശില്‍പ്പാഷെട്ടി

താരങ്ങളുടെ വിവാഹ വാര്‍ഷികം എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഈ വിവാഹ വാര്‍ഷികത്തില്‍ വളരെ സ്‌പെഷ്യലായ ഗിഫ്റ്റാണ് ശില്‍പ്പയ്ക്ക് ഭര്‍ത്താവ് രാജ് കുന്ദ്ര നല്‍കിയിരിക്കുന്നത്. വളരെ നേരത്തെ വന്ന ഗിഫ്റ്റ് കണ്ട് സന്തോഷത്തിലാണ് ശില്‍പ്പ. ഏകദേശം 2 കോടിയില്‍ അധികം രൂപ വില വരുന്ന റേഞ്ച് റോവര്‍ വോഗാണ് താരത്തിന് സമ്മാനമായി നല്‍കിയത്. ഈ മാസം 22നാണ് ഇരുവരുടേയും ഒമ്പതാം വിവാഹ വാര്‍ഷികം.

നിറയെ ബലൂണുകള്‍ നിറച്ച വലിയ ബോക്‌സിനുള്ളില്‍ എസ് യു വി പാര്‍ക്ക് ചെയ്ത് ഏറെ നാടകീയമായാണ് രാജ് കുന്ദ്ര വിവാഹ വാര്‍ഷിക സമ്മാനം ഭാര്യയ്ക്കു സമ്മാനിച്ചത്. സമ്മാനം കണ്ട് ശില്‍പ്പ ഞെട്ടിപ്പോയി. തനിക്ക് ലഭിച്ച സമ്മാനത്തിന്റെ വിവരം ശില്‍പ്പ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരോടു പങ്കുവെച്ചത്. റേഞ്ച് റോവര്‍ ശ്രേണിയിലെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനമാണ് വോഗ്. പെട്രോള്‍, ഡീസല്‍ മോഡലുകളുള്ള വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില 1.74 കോടി മുതല്‍ 3.88 കോടി രൂപ വരെയാണ്.

pathram:
Related Post
Leave a Comment