ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുവാന്‍ അനുവദിക്കില്ലെന്ന് പിണറായി

കോഴിക്കോട്: ശബരിമലയിലെ സമാധാനാന്തരീക്ഷണം തകര്‍ക്കുവാന്‍ അനുവദിക്കില്ലെന്നും ശാന്തമായി നില്‍ക്കേണ്ട സ്ഥലമാണ് ശബരിമല. അതിന് എന്തെങ്കിലും തടസ്സമുണ്ടായാല്‍ ത് മാറ്റാന്‍ മാത്രമേ പോലീസ് ശ്രമിക്കുകയൊള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിലെ നിയന്ത്രണം പോലീസിന്റെ കയ്യില്‍തന്നെയാണ്. അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചത് പോലീസ് അല്ലെന്നും. പ്രശ്‌നക്കാരുടെ തന്ത്രങ്ങള്‍ വിലപ്പോകില്ലെന്നും പിണറായി കോഴിക്കോട് വച്ച് പറഞ്ഞു.
സ്ത്രീകള്‍ ദര്‍ശനത്തിനെത്തിയപ്പോഴുണ്ടായ പ്രതിഷേധം തണുപ്പിക്കാനാണ് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പോലീസ് മൈക്കിലൂടെ പ്രതിഷേധക്കാരോട് സംസാരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

pathram:
Related Post
Leave a Comment