വരിക്കാശേരി മനയില്‍ പ്രേതം…!!! (വീഡിയോ)

തിരുവനന്തപുരം: വരിക്കാശ്ശേരി മനയില്‍ പ്രേതം കയറിയിരിക്കുന്നു. ജയസൂര്യയുടെ ചിത്രം പ്രേതം2വിന്റെ ട്രെയിലര്‍ ആണ് പുറത്തിറങ്ങിയത്. രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ജയസൂര്യയുടെ ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് പുറത്തുവിട്ടത്. 2016ല്‍ പുറത്തിറങ്ങിയ പ്രേതത്തിന് വലിയ സ്വീകാര്യതയായിരുന്നു. ഹൊറര്‍ കോമഡി ത്രില്ലര്‍ ചിത്രമായിരുന്നു പ്രേതവും. അതേ ഗണത്തിലുളളതാണ് രണ്ടാമത്തെ ഭാഗമെന്നും ട്രെയിലര്‍ സൂചന നല്‍കുന്നുണ്ട്.
രണ്ടാം ഭാഗത്തിലും മെന്റലിസ്റ്റിന്റെ വേഷത്തില്‍ തന്നെയാണ് ജയസൂര്യ എത്തുന്നത്. സാനിയ ഇയ്യപ്പന്‍ ദുര്‍ഗ്ഗ കൃഷ്ണ എന്നിവരാണ് നായികമാര്‍. പ്രേതം 1ലെ അതേ ഗെറ്റപ്പിലാണ് പ്രേതം 2വിലും ജയസൂര്യ എത്തുന്നത്. ചിത്രത്തിന് വേണ്ടി ജയസൂര്യ മുടി മൊട്ടയടിച്ചതും വാര്‍ത്തയായിരുന്നു. പ്രേക്ഷകരെ ഒരുപോലെ ത്രസിപ്പിക്കുകയും അമ്പരിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നതാണ് പ്രേതം 2വിന്റെ ട്രെയിലര്‍.

pathram:
Related Post
Leave a Comment