വിവാഹവാഗ്ദാനം നല്‍കി 15 വര്‍ഷത്തോളം യുവതിയെ ദന്തഡോക്റ്റര്‍ പീഡിപ്പിച്ചു; സ്വത്ത് തട്ടിയെടുത്തു

കണ്ണൂര്‍: പതിനഞ്ചുവര്‍ഷത്തോളം വിവാഹവാഗ്ദാനം നല്‍കി പിലാത്തറയിലെ യുവതിയെ പീഡിപ്പിക്കുകയും സ്വത്ത് തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയില്‍ ചെറുപുഴയിലെ നിത്യചൈതന്യ ദന്തല്‍ ക്ലിനിക്ക് ഉടമ കോഴിക്കോട് സ്വദേശി ശ്യാംകുമാര്‍ എന്ന ഡോ. ഷാ മേനോനെ (48) അറസ്റ്റ് ചെയ്തു.

ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം പരിയാരം പോലീസും സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് കാഞ്ഞങ്ങാട്ട് വ്യാഴാഴ്ച രാത്രിയാണ് ഇയാളെ പിടികൂടിയത്. പരിയാരം പോലീസ് സ്‌റ്റേഷനിലെത്തിച്ച് എസ്.ഐ. വി.ആര്‍.വിനീഷ് അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പരാതിക്കാരിയായ സ്ത്രീക്ക് ഡോക്ടറുമായുള്ള ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ച് ഇത്രയും വര്‍ഷം പീഡിപ്പിച്ചുവെന്നും ഇപ്പോഴാണ് ഡോക്ടര്‍ക്ക് മറ്റൊരു ഭാര്യയും കുട്ടികളുമുണ്ടെന്ന് അറിയാനിടയായതെന്നും പരാതിയില്‍ പറയുന്നു. ഇതിനിടെ ഡോക്ടര്‍ക്ക് കാഞ്ഞങ്ങാട്ടെ ഒരു യുവതിയുമായും ബന്ധമുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചു. ഡോ. ഷാ മേനോനെ പയ്യന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment