കന്യാസ്ത്രീയെ, അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം: പി.സി.ജോര്‍ജില്‍ നിന്നും വിശദീകരണം തേടാന്‍ നിയമസഭ എത്തിക്‌സ് കമ്മിറ്റി

തിരുവനന്തപുരം: കന്യാസ്ത്രീയെ, അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ പി.സി.ജോര്‍ജ് എംഎല്‍എയില്‍ നിന്നും വിശദീകരണം തേടാന്‍ നിയമസഭ എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചു. ബിഷപ്പിനെതിരെ ലൈംഗീക പീഡനത്തിന് പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെയാണ് പി സി ജോര്‍ജ്ജ് അപകീര്‍ത്തി പരാമര്‍ശം നടത്തിയത്.
അടുത്ത എത്തിക്‌സ് കമ്മിറ്റി യോഗത്തിലേക്ക് പി.സി. ജോര്‍ജിനെ വിളിച്ചു വരുത്തി വിശദീകരണം തേടാനാണ് തീരുമാനം. തനിക്കെതിരായ പരാതി പരിഗണിക്കുന്നതിനാല്‍, എത്തിക്‌സ് കമ്മിറ്റി അംഗം കൂടിയായ പി.സി.ജോര്‍ജ് ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തില്ല. അടുത്തമാസം 13 നാണ് ഇനി എത്തിക്‌സ് കമ്മിറ്റി യോഗം ചേരുക.
പാചക വാതക സിലിണ്ടറുകള്‍ക്കാണ് വില കുത്തനെ കൂട്ടി

pathram:
Related Post
Leave a Comment