ബിഗ് ബോസ് രണ്ടാം സീസണില്‍ ആര്യ,രഹ്ന ഫാത്തിമ, ഹനാന്‍, സനുഷ എന്നിവര്‍ക്കൊപ്പം മാല പാര്‍വ്വതിയും സത്യം ഇതാണ്

മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് ഒന്നാം സീസണ്‍ അവസാനിച്ചിരിക്കെ പരിപാടിയുടെ രണ്ടാം ഭാഗം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ തന്നെ അവതാരകനായെത്തുന്ന ഷോയുടെ മത്സരാര്‍ഥികളായി നിരവധി പേരുകളാണ് പറഞ്ഞു കേള്‍ക്കുന്നത്.
നടിയും അവതാരകയുമായ ആര്യ, നടി സനുഷ, പഠനത്തിനിടെ മത്സ്യം വിറ്റ് ഉപജീവനത്തിന് വഴി കണ്ടെത്തുന്ന ഹനാന്‍, നടി മാലാ പാര്‍വതി, ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വിവാദനായികയായി മാറിയ രഹ്ന ഫാത്തിമ തുടങ്ങിയവര്‍ മത്സരാര്‍ഥികളായി എത്തുമെന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ തനിക്ക് ഈ വിഷയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും പലരും വിളിച്ചു ചോദിക്കുമ്പോഴാണ് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് അറിഞ്ഞതെന്നും താനൊരിക്കലും ബിഗ് ബോസില്‍ മത്സരിക്കില്ലെന്നും മാല പാര്‍വതി വ്യക്തമാക്കി .
‘Big Boss season 2-ല്‍ ഞാന്‍ ഉണ്ട് എന്ന് ഒരു വാര്‍ത്ത ഉണ്ട് പോലും.. എനിക്ക് ഈ വിഷയത്തെ കുറിച്ചറിയില്ല. വാര്‍ത്ത കണ്ടതുമില്ല. പോകുന്നോ എന്ന് ചോദിക്കുന്നു പലരും അങ്ങനെയാ അറിഞ്ഞേ’. മാലാ പാര്‍വതി കുറിച്ചു. നടി സനുഷയും ഈ വാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞ് രംഗത്ത് വന്നിട്ടുണ്ട്

നൂറ് ദിനങ്ങള്‍ വാശിയേറിയ പോരാട്ടം കാഴ്ചവച്ച് 16 മത്സരാര്‍ഥികളെ പിന്തള്ളി സാബുമോന്‍ അബ്ദുസമദാണ് ബിഗ് ബോസ് സീസണ്‍ ഒന്നില്‍ കിരീടമണിഞ്ഞത്. നടിയും അവതാരകയുമായ പേളി മാണിയായിരുന്നു ഫസ്റ്റ് റണ്ണറപ്പ്.
ഡച്ച് ടി.വി സീരിസായ ബിഗ് ബ്രദറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ബിഗ് ബോസ് ഇന്ത്യന്‍ പ്രേക്ഷകരിലേക്കും എത്തിത്തുടങ്ങിയത്. പരിപാടിയുടെ ഹിന്ദി പതിപ്പാണ് ആദ്യം ആരംഭിച്ചത. സല്‍മാന്‍ ഖാന്‍ ആണ് ഹിന്ദിയില്‍ അവതാരകനായി എത്തുന്നത്. ബോളിവുഡിലെ പല താരങ്ങളുടെയും തുടക്കം ബിഗ് ബോസിലൂടെയാണ്. സണ്ണി ലിയോണ്‍ ബോളിവുഡില്‍ എത്തിയത് ബിഗ് ബോസിലൂടെയായിരുന്നു. ഹിന്ദി പതിപ്പിന്റെ വിജയത്തെ തുടര്‍ന്ന് തെലുങ്ക്, കന്നഡ, തമിഴ, മറാത്തി, ബംഗാളി ഭാഷകളിലും ബിഗ് ബോസ് അവതരിപ്പിക്കുകയായിരുന്നു. തെലുങ്കില്‍ ജൂനിയര്‍ എന്‍.ടി.ആറും തമിഴില്‍ കമല്‍ഹാസനുമാണ് ബിഗ് ബോസിന്റെ അവതാരകര്‍.

pathram:
Related Post
Leave a Comment