മത്തി വേണ്ട അയല മതിയെന്ന് കാക്ക

ഒരു കാക്കയും മീന്‍ കച്ചവടക്കാരനും തമ്മിലുള്ള രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മത്തിയും അയലയും കച്ചവടം ചെയ്യുന്ന ഒരു മീന്‍ കച്ചവടക്കാരന്‍. മീനിനടുത്തേയ്ക്ക് പറന്നെത്തിയ കാക്കാ ഏതെടുക്കണമെന്ന് കണ്‍ഫ്യൂഷനടിച്ചു നില്‍ക്കുന്നു. പാവം വന്നതല്ലേന്നു കരുതി കച്ചവടക്കാരന്‍ ഒരു ചെറിയ മത്തിയെടുത്തു നീട്ടിയെങ്കിലും കാക്കായ്ക്ക് അത് വേണ്ടായിരുന്നു. അപ്പൊ മത്തിക്ക് വലിപ്പം പോര, അത് മേടിച്ച് മാറ്റിയിട്ട കാക്ക. അവസാനം മീന്‍ കച്ചവടക്കാരന്‍ ഒരു മുഴുത്ത അയലയെടുത്തു നീട്ടി, കാക്ക പിന്നെ ഒന്നും നോക്കിയില്ല അയലയും വാങ്ങി ഒറ്റ പറക്ക

pathram:
Related Post
Leave a Comment