എന്തായാലും വിജയാ സംഗതി വളരെ ചീപ്പായിപ്പോയിയെന്ന് കെ സുരേന്ദ്രന്‍

കൊച്ചി: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലുണ്ടായ ആക്രമണം സന്ദീപാനന്ദഗിരി തന്നെ ആസൂത്രണം ചെയ്ത നാടകമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.
സന്ദീപാനന്ദന്‍ സ്വാമിയല്ലെന്നും ഒരു കാപട്യക്കാരനാണെന്നും ആക്രമണം അയാള്‍ തന്നെ ആസൂത്രണം ചെയ്ത നാടകമാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. ഫേയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് കെ സുരേന്ദ്രന്റെ പ്രതികരണം. എന്തുകൊണ്ടാണ് ആക്രമണം നടന്ന ദിവസം സി. സി. ടി. വി ഓഫ് ചെയ്തു വെച്ചതെന്നും ഇന്‍ഷൂറന്‍സ് അടയ്ക്കാത്ത കാര്‍ എന്തു കൊണ്ട് കത്തിയില്ലെന്നും ജീവനക്കാരനെ എന്തിന് ഒഴിവാക്കിയെന്നും തുടങ്ങിയ നിരവധി സംശയങ്ങളും കെ സുരേന്ദ്രന്‍ ചോദിച്ചു.

കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒന്നാമത്തെ കാര്യം സന്ദീപാനന്ദന്‍ സ്വാമിയല്ല. വെറും ഒരു കാപട്യക്കാരന്‍. അയാള്‍ തന്നെ ആസൂത്രണം ചെയ്ത നാടകമാണ് ഇന്ന് നടന്നത്. സി. സി.
ടി. വി എന്തിന് ഓഫ് ചെയ്തുവെച്ചു? ഇന്‍ഷൂറന്‍സ് അടയ്ക്കാത്ത കാര്‍ എന്തുകൊണ്ട് കത്തിയില്ല? ജീവനക്കാരനെ എന്തിന് ഒഴിവാക്കി?
എട്ടുമാസമായി വരാത്തിടത്ത് ഇന്ന് എങ്ങനെ എത്തി? എന്തുകൊണ്ട് കൈരളി മാത്രം ആദ്യം ഓടിയെത്തി? എല്ലാം ദുരൂഹമാണ്. അമിത് ഷാ കേരളത്തില്‍ വരുന്ന ദിവസം തന്നെ നടത്തിയ ഈ നാടകത്തിലെ എല്ലാ വിവരങ്ങളും താമസിയാതെ പുറത്തുവരും.
പിണറായി വിജയന്‍ അറിഞ്ഞുകൊണ്ടുള്ള നാടകമാണിത്. എന്തായാലും വിജയാ സംഗതി വളരെ ചീപ്പായിപ്പോയി.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment