ഇന്ന് അര്‍ധരാത്രി മുതല്‍ ഹര്‍ത്താല്‍

കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് നിയമനിര്‍മാണത്തിലൂടെ തടയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് 24 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ശബരിമല സംരക്ഷണസമിതി. ബുധനാഴ്ച രാത്രി 12 മുതല്‍ വ്യാഴാഴ്ച രാത്രി 12 വരെയാണ് ഹര്‍ത്താലെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ പ്രതീഷ് വിശ്വനാഥ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

നവരാത്രിയാഘോഷം നടക്കുന്ന മുഖ്യക്ഷേത്രങ്ങളെയും ശബരിമല തീര്‍ഥാടകരെയും പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസര്‍വീസുകളെയും ഒഴിവാക്കി. നട തുറന്നിരിക്കുന്ന അഞ്ചുദിവസവും ശബരിമലയിലേക്കുള്ള എല്ലാ വഴികളിലും ബേസ് ക്യാമ്പുകള്‍ തുറന്ന് ഉപരോധം തീര്‍ക്കും. പത്രസമ്മേളനത്തില്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ധനുഷ് പള്ളുരുത്തിയും പങ്കെടുത്തു.

pathram:
Related Post
Leave a Comment