മൂന്നു ജില്ലകളില്‍ കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ മിന്നല്‍ സമരം

തിരുവനന്തപുരം: മൂന്നു ജില്ലകളില്‍ കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ മിന്നല്‍ സമരം. കോഴിക്കോട്, കോട്ടയം, കണ്ണൂര്‍, എന്നീജില്ലകളിലാണ് കെ.എസ്.ആര്‍.ടിസി ജീവനക്കാര്‍ മിന്നല്‍ സമരം നടത്തുന്നത്. സമരത്തെ തുടര്‍ന്ന് ഡിപ്പോകളില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. നേരത്തെ തിരുവനന്തപുരത്ത് ജീവനക്കാരുടെ മിന്നല്‍ സമരം നടന്നതിന് പുറകെയാണ് ഈ ജില്ലകളിലേക്ക് കൂടി സമരം വ്യാപിച്ചത്. റിസര്‍വേഷന്‍ കൗണ്ടര്‍ ജോലി കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം.
വിഷയത്തില്‍ സംയുക്ത തൊഴിലാളി യൂണിയന്‍ തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി സ്‌റ്റേഷനില്‍ നടത്തിയ ഉപരോധ സമരത്തില്‍ നേരിയതോതില്‍ സംഘര്‍ഷമുണ്ടായി. കുടുംബശ്രീ ജീവനക്കാര്‍ കൗണ്ടറുകളിലേക്ക് പ്രവേശിക്കുന്നത് തടയാനായി കൗണ്ടറുകള്‍ക്ക് മുന്നിലാണ് ഇവര്‍ സമരം നടത്തിയത്. തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമമാണ് സംഘര്‍ഷത്തിന് കാരണമായത്.
വിഷയത്തില്‍ ഇന്ന് ഗതാഗത മന്ത്രി തൊഴിലാളി യൂണിയന്‍ നേതാക്കന്മാരെ കാണുമെന്ന് പ്രഖ്യാപിച്ചിരുന്നു

pathram:
Related Post
Leave a Comment