ആ നടിയെ സിനിമ സംഘടനകള്‍ തുണച്ചില്ല, ഈ പ്രവണത അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് അഞ്ജിലി മേനോന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മലയാള സിനിമാ സംഘടനകളുടെ നിലപാടിനെ വിമര്‍ശിച്ച് സംവിധായിക അഞ്ജലി മേനോന്‍. 2017 ല്‍ പീഡനം നേരിട്ട നടിയെ മലയാളത്തിലെ സിനിമ സംഘടനകള്‍ തുണച്ചില്ല, ഈ പ്രവണത അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ‘മീ ടൂ’ ക്യാംപെയിന് ബോളിവുഡ് നല്‍കുന്ന പിന്തുണ വലുതാണെന്നും അഭിമാനത്തിനു നേരെയുള്ള അതിക്രമങ്ങള്‍ സിനിമാ വ്യവസായത്തില്‍ അനുവദിക്കില്ലെന്ന നിലപാടാണ് ശക്തമായ നടപടികളിലൂടെ മുംബൈയിലെ സിനിമാ ലോകം കാട്ടിത്തരുന്നതെന്നും അവര്‍ വ്യക്തമാക്കി. ഭ
മലയാള ചലച്ചിത്ര രംഗത്ത് പതിനഞ്ചു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു വന്ന ഒരു നടിയെ 2017 ല്‍ ലൈംഗികമായി അപമാനിച്ചു. ഇത് തുറന്നു പറഞ്ഞ അവര്‍(സംഭവത്തിനു തൊട്ടുപിന്നാലെ) പൊലീസില്‍ പരാതിയും നല്‍കി. കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പാക്കാനുളള നടപടിയുമായി ഇവര്‍ മുന്നോട്ടു പോകുകയും ചെയ്യുന്നു. കേരളം ശക്തമായ സിനിമാ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നയിടമാണ്. രാജ്യാന്തര തലത്തില്‍ പോലും അഭിനന്ദനം ഏറ്റുവാങ്ങിയ പ്രതിഭാധനരായ അഭിനേതാക്കളും എഴുത്തുകാരും സിനിമാ പ്രവര്‍ത്തകരും ഇവിടെയുണ്ടെന്നതു മറക്കുന്നില്ല. എന്നിട്ടും ഇരകളെ പിന്തുണയ്ക്കാനുള്ള നടപടികള്‍ എവിടെ. ഇതും ഒരു നിലപാടാണ്. തികച്ചും അസ്വസ്ഥത ജനിപ്പിക്കുന്നത്. ‘ടേക്കിങ് എ സ്റ്റാന്‍ഡ്’ എന്ന തലക്കെട്ടോടെ ബ്ലോഗില്‍ അഞ്ജലി മേനോന്‍ കുറിച്ചു

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment