ന്യൂഡല്‍ഹി: മോദി അംബാനിയുടെ പണിക്കാരനാണ്. റഫാല്‍ വിഷയത്തില്‍ തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിയില്ലെങ്കില്‍ അദ്ദേഹം പ്രധാനമന്ത്രി പദവി ഒഴിയണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് ഏജന്‍സിയുടെ (മീഡിയപാര്‍ട്ട്) വെളിപ്പെടുത്തല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കള്ളക്കളി പുറത്തുകൊണ്ടു വന്നസാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. റിലയന്‍സിനെ നിര്‍ബന്ധമായും തിരഞ്ഞെടുക്കണമെന്ന കരാര്‍ വ്യവസ്ഥ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവന്നതോടെ, മോദി ഇന്ത്യയുടെയല്ല അനില്‍ അംബാനിയുടെ പ്രധാനമന്ത്രിയാണെന്നു തെളിഞ്ഞുവെന്നും രാഹുല്‍ ആരോപിച്ചു.
മോദി അംബാനിയുടെ പണിക്കാരനാണ്. റഫാല്‍ വിഷയത്തില്‍ തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിയില്ലെങ്കില്‍ അദ്ദേഹം പ്രധാനമന്ത്രി പദവി ഒഴിയണം. റഫാല്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നതിനിടെ, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ഫ്രാന്‍സിലേക്കു പോയതില്‍ ദുരൂഹതയുണ്ട്. കൂടുതല്‍ സത്യങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ – രാഹുല്‍ പറഞ്ഞു.പ്രതിരോധ സഹകരണം ദൃഢമാക്കുന്നതിനും റഫാല്‍ വിമാനങ്ങളുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനുമാണു പ്രതിരോധ മന്ത്രി ഫ്രാന്‍സ് സന്ദര്‍ശിക്കുന്നത്. റഫാല്‍ ഇടപാടില്‍ കരാറിലേക്കു നയിച്ച നടപടിക്രമങ്ങള്‍ അറിയിക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ ഈ മാസം 29ന് അകം സമര്‍പ്പിക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദേശം
Leave a Comment