അലോയ് വീല്‍, റിയര്‍ വ്യൂ ക്യാമറ..!!!! പഴയ കാറിന് മോഡി കൂട്ടാന്‍ പരസ്യം; സര്‍ക്കാരിന്റെ ചെലവ് ചുരുക്കല്‍ കണ്ട് അന്തംവിട്ട് ജനങ്ങള്‍..!!!

പ്രളയക്കെടുതിയില്‍നിന്ന് കരകയറാന്‍ സാലറി ചലഞ്ചും പിരിവും കലോത്സവം തന്നെ വെട്ടിച്ചുരുക്കി ചെലവ് കുറയ്ക്കുമ്പോള്‍ ഒരുഭാഗത്ത് സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നതിന് ഇങ്ങനെയാണോ എന്നാണ് ചോദ്യം ഉയരുന്നത്. മുണ്ട് മുറുക്കി ചെലവ് ചുരക്കാനാണ് സര്‍ക്കാര്‍ ആഹ്വാനം. എന്നാല്‍ വാഹനം മോടിപിടിപ്പിച്ചാണ് സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ പ്രളയ കാലത്തെ ചെലവ് ചുരുക്കല്‍. മിഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ പി.എസ് ശ്രീകലയാണ് ഔദ്യോഗിക വാഹനം മോടി കൂട്ടാന്‍ പത്രപ്പരസ്യം നല്‍കിയിരിക്കുന്നത്. 2012ല്‍ വാങ്ങിയ ഇന്നോവ കാറിന് വേണ്ടിയാണ് പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍ നയമനുസരിച്ച് ഒന്‍പതു വര്‍ഷമാണ് ഒരു കാറിന്റെ ഉപയോഗ കാലാവധി. ഇനി ഏറിയാല്‍ മൂന്ന് കൊല്ലം മാത്രം ഓടാന്‍ പോകുന്ന കാറിന് വേണ്ടിയാണ് ലക്ഷങ്ങള്‍ മുടക്കി ഈ ആഡംബരങ്ങള്‍. നാല് അലോയ് വീല്‍, ഫ്‌ലോറിങ് മാറ്റ്, സണ്‍ ഫിലിം, ആന്റിഗ്ലെയര്‍ ഫിലിം, വിഡിയോ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്‌സ് ക്യാമറ, ഫുട്ട് സ്‌റ്റെപ്, വിന്‍ഡോ ഗാര്‍ണിഷ്, ഡോര്‍ ഹാന്‍ഡില്‍ ക്രോം, ട്രാക്കര്‍, മാര്‍ബിള്‍ ബീഡ്‌സ് സീറ്റ്, ഡോര്‍ ഗാര്‍ഡ്, റിയര്‍ വ്യൂ മിറര്‍ ക്രോം, ബംപര്‍ റിഫ്‌ലെക്ടര്‍, വുഡ് ഫിനിഷ് സ്റ്റിക്കര്‍, മൊബൈല്‍ ചാര്‍ജര്‍, നാവിഗേഷന്‍ സൗകര്യമുള്ള ആര്‍ഡ്രോയ്ഡ് കാര്‍ സ്റ്റീരിയോ, ഫോം ഉള്‍പ്പെടെ സീറ്റ് കവര്‍, ജര്‍മ്മന്‍ മാത്യകയിലുള്ള നമ്പര്‍ പ്ലേറ്റ് തുടങ്ങിയവയ്ക്കായി ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയതിന് ശേഷമാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ മലയാളം വിഭാഗം അസി. പ്രൊഫസറായിരുന്ന ഡോ. പി.എസ്. ശ്രീകല സംസ്ഥാന സാക്ഷരതാമിഷന്‍ അഥോറിറ്റി ഡയറക്ടറായി ചുമതലയേറ്റത്. ഡയറക്ടറുടെ ഭര്‍ത്താവ് തിരുവനന്തപുരം നഗരസഭയില്‍ സിപിഎം. കൗണ്‍സിലറാണ്. ഏതായാലും ഈ ‘ആര്‍ഭാട’ത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

ഇതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകനായ എം. അബ്ദുല്‍ റഷീദ് സമൂഹമാധ്യമങ്ങളില്‍ എഴുതിയ കുറിപ്പ് ചുവടെ

സര്‍ക്കാര്‍ അംഗീകൃത നിരക്ക് അനുസരിച്ച് ഈ പരസ്യത്തിനുതന്നെ 40,000 രൂപ ചിലവ് വരും. തന്റെ കാറില്‍ പി.എസ് ശ്രീകല ഉടന്‍ വെക്കാന്‍ പോകുന്ന സൗകര്യങ്ങള്‍ ആണ് കേള്‍ക്കേണ്ടത്.

അലോയ് വീല്‍, ഫ്‌ലോറിങ് മാറ്റ്, 70%

സുതാര്യമായ സണ്‍ ഫിലിം, ആന്റിഗ്ലയര്‍

ഫിലിം, വിഡിയോ പാര്‍ക്കിങ് സെന്‍സര്‍,

റിവേഴ്‌സ് ക്യാമറ, ഫുട്ട് സ്‌റ്റേപ്, വിന്‍ഡോ

ഗാര്‍ണിഷ്, ഡോര്‍ ഹാന്‍ഡില്‍ കാം,

മാര്‍ബിള്‍ ബീഡ്‌സ് സീറ്റ്, ഡോര്‍

ഗാര്‍ഡ്, റിയര്‍ വ്യൂ മിറര്‍ കാം, ബംപര്‍

റിഫെക്ടര്‍, വുഡ് ഫിനിഷ് സ്മിക്കര്‍.

മൊബൈല്‍ ചാര്‍ജര്‍, നാവിഗേഷന്‍

സൗകര്യമുള്ള കാര്‍ സ്റ്റീരിയോ, ഫോം ഉള്‍പ്പെടെ സീറ്റ് കവര്‍.

അങ്ങനെ നീളുന്നു പട്ടിക.

കാറുകളില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നതിനെതിരെ കോടതി വിധി നിലവിലുണ്ടെന്നിരിക്കെയാണു നാലു
വാതിലുകളിലെ കണ്ണാടിയിലും ഫിലിം പതിപ്പിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചത്.
ആറു വര്‍ഷം പഴക്കമുള്ള ഇന്നോവ കാറില്‍ ലക്ഷങ്ങളുടെ ആഡംബരങ്ങള്‍. ഇനി ഏറിയാല്‍ ഈ കാര്‍ ഓടാന്‍ പോകുന്നത് മൂന്നു കൊല്ലം മാത്രം. ഒന്‍പതു കൊല്ലമായാല്‍ സര്‍ക്കാര്‍ വണ്ടികള്‍ ആക്രിയാക്കുകയാണ് പതിവ്. പിണറായി സര്‍ക്കാരിന്റെ പ്രളയകാലത്തെ ചെലവുചുരുക്കലിന്റെ കഥകള്‍ വന്‍ പ്രതിഷേധമാണ് ഉണ്ടാക്കുന്നത്.

pathram:
Related Post
Leave a Comment