ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 പേര്‍ മരിച്ചു

മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഇരുപതു പേര്‍ മരിച്ചു. ജമ്മു കശ്മീരില്‍ ദേശീയപാതയില്‍ ശനിയാഴ്ച്ച രാവിലെ 10.30യോടെയായിരുന്നു അപകടം. ബനിഹാളില്‍നിന്നു റമ്പാനിലേക്ക് പോവുകയായിരുന്ന മിനി ബസ് 300 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. അമിതമായി ആളുകളെ കയറ്റിയതാണ് അപകടകാരണമെന്ന് പോലീസ് പറയുന്നു.

അപകടത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 11 പേരെ വ്യോമമാര്‍ഗം രക്ഷിച്ചതായി പോലീസ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് റമ്പാന്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഷൗക്കത്ത് ഐജാസ് ഭട്ട് പറഞ്ഞു.

pathram:
Related Post
Leave a Comment