ഭക്തരുടെ നിലവിളി കേള്‍ക്കുമ്പോള്‍ ദൈവം പ്രത്യക്ഷപ്പെടും…!!!! കായംകുളം കൊച്ചുണ്ണയുടെ ടീസര്‍ തകർപ്പൻ ഡയലോഗുമായി എത്തി…

‘ഭക്തരുടെ നിലവിളി കേള്‍ക്കുമ്പോള്‍ ദൈവം പ്രത്യക്ഷപ്പെടും’ എന്ന കിടിലന്‍ ഡയലോഗുമായി കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ എത്തി. മോഹന്‍ലാലും നിവിന്‍പോളിയും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ പുറത്തുവിട്ടത്. നിവിന്‍ പോളിയാണ്. ചിത്രത്തില്‍ കൊച്ചുണ്ണിയായി നിവിന്‍ പോളി എത്തുമ്പോള്‍ സുഹൃത്ത് ഇത്തിക്കരപക്കിയായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്.

ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. നിവിന്‍ പോളി അവതരിപ്പിക്കുന്ന കൊച്ചുണ്ണിയുടെ കഥാപാത്രം മാത്രമാണ് 20 സെക്കഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്.

സംസ്ഥാനത്ത് പ്രളയം ഉണ്ടായതിനാല്‍ റിലീസ് മാറ്റിവച്ച കായംകുളം കൊച്ചുണ്ണി ഒക്ടോബര്‍ 11ന് തീയേറ്ററുകളിലെത്തും. കഴിഞ്ഞ മാസം മുബൈയില്‍ ചിത്രത്തിന്റെ പ്രിവ്യു പ്രദര്‍ശനമുണ്ടായിരുന്നു.

പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. 45 കോടി ബജറ്റില്‍ 161 ദിവസങ്ങള്‍ കൊണ്ടാണ് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇതില്‍ സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപയാണ്. സഞ്ജയ് ബോബിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ മംഗലാപുരം, ഉഡുപ്പി,ശ്രീലങ്ക എന്നിവിടങ്ങളായിരുന്നു.

pathram:
Related Post
Leave a Comment