മിസ് യു പേളി. നീയില്ലാത്ത ആദ്യ ദിവസം’ ശ്രീനിഷ് ഇട്ട പോസ്റ്റ് വൈറലാകുന്നു…!! കൂടുതല്‍ ഇനി വരാന്‍ കിടക്കുന്നു

ബിഗ് ബോസിലെ ഏറ്റവും സന്തോഷവാനായ മത്സരാര്‍ത്ഥി താനായിരുന്നുവെന്ന് ടെലിവിഷന്‍ താരം ശ്രീനിഷ് അരവിന്ദ്. ഷോയ്ക്ക് ശേഷം ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന് പ്രതികരിക്കുകയായിരുന്നു താരം. സാബുമോന്‍ വിജയിയായതില്‍ അതിയായ സന്തോഷമുണ്ടെന്നും എന്നാല്‍ തന്റെ മനസ്സിലെ വിജയി എന്നും പേളി മാണിയാണെന്നും ശ്രീനിഷ് പ്രതികരിച്ചു. ഹൗസിലെ പേളിശ്രീനിഷ് പ്രണയം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇത് തിരക്കഥയാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത് സത്യമല്ലെന്നും ശ്രീനിഷ് പ്രതികരിച്ചു.

ഇത് സ്‌ക്രിപ്റ്റ് പ്രകാരമാണെന്ന് ചിലര്‍ പറയുന്നതു കേട്ടു. എന്നാല്‍ അതില്‍ സത്യമില്ല. നിങ്ങള്‍ ആഗ്രഹിക്കുന്ന പോലെ തന്നെ ഞാനും പേളിയും ഭാവി കാര്യങ്ങളെക്കുറിച്ച് ഇനി ആലോചിക്കും. ആ വീടിനകത്ത് ആരും തിരക്കഥ അനുസരിച്ചല്ല ജീവിച്ചത്. എല്ലാവരും സത്യസന്ധമായാണ് പെരുമാറിയത്.

പേളിയായിരുന്നു എന്റെ ബലം. അപരിചിതമായ ഒരു സ്ഥലത്ത് ജീവിക്കുന്ന പോലെ എനിക്ക് തോന്നിയില്ല. അത് സ്വന്തം വീട് പോലെയായിരുന്നു. പേളി എല്ലാവരെയും നന്നായി ശ്രദ്ധിക്കുന്ന വ്യക്തിയാണ്. മനസ്സില്‍ ഒന്നും വയ്ക്കുകയില്ല. എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്ന സ്വഭാവമാണ്. അതൊക്കെയായിരിക്കും പേളിയെ ഇഷ്ടപ്പെടാന്‍ കാരണം ശ്രീനിഷ് പറഞ്ഞു. തനിക്കും പേളിക്കും പിന്തുണ നല്‍കിയ എല്ലാ പ്രേക്ഷകരോടും ശ്രീനിഷ് നന്ദി രേഖപ്പെടുത്തി. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ പേളിയും നേരത്തെ വിഡിയോയുമായി എത്തിയിരുന്നു. കഴിഞ്ഞ ദിവസം ശ്രീനിഷ് ഒരുവരും ഒന്നിച്ചുള്ള ഒരു സെല്‍ഫി പോസ്റ്റു ചെയ്തിരുന്നു. സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. ‘മിസ് യു പേളി. നീയില്ലാത്ത ആദ്യ ദിവസം’ എന്നായിരുന്നു ശ്രീനിഷ് ഇട്ട പോസ്റ്റ്. ‘ദ പേര്‍ളിഷ് എഫക്ട്’ ഞങ്ങളുടെ ആദ്യ സെല്‍ഫി, കൂടുതല്‍ ഇനി വരാന്‍ കിടക്കുന്നു…
എന്നായിരുന്നു ആദ്യം പേര്‍ളി പറഞ്ഞത്. എന്തായാലും ബിഗ് ബോസ്സിന് പുറത്തും പ്രണയം തുടരാന്‍ തന്നെയാണ് ഇരുവരുടെയും തീരുമാനമെന്നാണ് മനസ്സിലാകുന്നതെന്ന് ആരാധകരും പറയുന്നു.

പേര്‍ളിയുടെ കാര്യം വീട്ടില്‍ സംസാരിക്കാനാണ് തീരുമാനമെന്ന് ബിഗ് ബോസ് ഹൌസില്‍ നിന്ന് പുറത്തുവന്ന ശ്രീനിഷ് മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. വീട്ടില്‍ സംസാരിക്കാന്‍ ശ്രീനിഷും പേളിയും നേരത്തെ ബിഗ് ബോസ് ഹൌസില്‍ വച്ച് സാബുവിനോട് സഹായവും തേടിയിരുന്നു.

pathram:
Related Post
Leave a Comment