ഇടിച്ചത് മന്ത്രിയുടെ കാറില്‍; മുങ്ങിയ ഫ്രീക്കന്റെ പിന്നാലെ പാഞ്ഞ് പൊലീസ്..!!

കൊല്ലം: മന്ത്രിയുടെ കാറില്‍ ഇടിച്ച ബൈക്കുമായി ഫ്രീക്കന്‍ സ്ഥലംവിട്ടു, പിന്നാലെ പാഞ്ഞ പൊലീസ് നട്ടംതിരിഞ്ഞു. മന്ത്രിയുടെ ഡ്രൈവര്‍ വാഹനം നിയന്ത്രിച്ചതിനാല്‍ ബൈക്ക് യാത്രികനു കുഴപ്പമില്ല. ഇയാളെ കണ്ടെത്താന്‍ സിഐയുടെ നേതൃത്വത്തില്‍ രാത്രി വൈകിയും പാച്ചില്‍ തുടരുകയാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഔദ്യോഗിക വാഹനത്തിന്റെ മുന്നിലാണു ബൈക്ക് ഇടിച്ചത്. ഇടിയെ തുടര്‍ന്നു മന്ത്രിയുടെ വാഹനത്തിന്റെ നമ്പര്‍പ്ലേറ്റ് ഇളകിവീണു.

ഇന്നലെ വൈകിട്ട് അഞ്ചോടെ അഞ്ചല്‍ ആര്‍ഒ ജംക്ഷനില്‍ ആയൂര്‍ റോഡിലാണു സംഭവം. ഇടിച്ചതു മന്ത്രിയുടെ വാഹനത്തിലാണെന്നു തിരിച്ചറിഞ്ഞതോടെ ബൈക്ക് യാത്രികന്‍ അമിതവേഗത്തില്‍ സ്ഥലംവിട്ടു. പൊലീസുകാര്‍ പിന്നാലെ പാഞ്ഞെങ്കിലും കണ്ടെത്താനായില്ല. സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവികള്‍ പരിശോധിക്കുന്നുണ്ട്. പുനലൂരിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ മന്ത്രി അതേ വാഹനത്തില്‍ യാത്ര തുടര്‍ന്നു.

pathram:
Related Post
Leave a Comment