മണിയുടെ മരണം; വിനയന്റെ മൊഴിയെടുക്കാന്‍ സിബിഐ

കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിനായി സംവിധായകന്‍ വിനയന്റെ മൊഴിയെടുക്കാന്‍ സിബിഐ നീക്കം. വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയുടെ ക്ലൈമാക്‌സിലെ വിവാദ രംഗങ്ങള്‍ കണക്കിലെടുത്താണ് അന്വേഷണസംഘം വിളിപ്പിച്ചത്. ഇത് പ്രതീക്ഷച്ചതാണെന്നും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുമെന്നും വിനയന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ വന്‍ വിവാദമായ മരണത്തില്‍ അന്വേഷണം നടന്നു വരുന്നതിനിടെയാണിത്.
ബുധനാഴ്ച തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മണിയുടെ മരണം കൊലപാതകമായിട്ടാണ് ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ക്ലൈമാക്‌സില്‍ ചിത്രീകരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് തനിക്ക് അറിയാുന്ന കാര്യങ്ങള്‍ സിബിഐയെ അറിയിക്കുമെന്നുമാണ് വിനയന്‍ അറിയിച്ചിരിക്കുന്നത്.
രാജമണിയാണ് ചിത്രത്തില്‍ കലാഭവന്‍ മണിയായി വേഷമിട്ടിരിക്കുന്നത്. മണിയുടെ ആദ്യകാലം മുതല്‍ മരണം വരെയുള്ള സംഭവങ്ങള്‍ സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്. കരിയറില്‍ മണിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ പരാമര്‍ശിക്കുന്ന ചിത്രത്തിലെ പല സംഭാഷണങ്ങളും വലിയ ചര്‍ച്ചയായിരുന്നു. ഇത് കലാഭവന്‍ മണിയുടെ ജീവിത കഥയെ ആസ്പദമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. കലാജീവിതത്തിലേക്ക് കടക്കുന്നതിന് മുമ്പ് മണി അനുഭവിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ അവഗണനകളും. നടനെന്ന നിലയില്‍ തിളങ്ങിയ ജീവിതവും അവസാന കാലഘട്ടത്തില്‍ മണിക്ക് സംഭവിക്കുന്നതും സിനിമ പറയുന്നുണ്ട്.
കലാഭവന്‍ മണിക്ക് സിനിമയിലേക്ക് വലിയ വരവേല്‍പ്പ് നല്‍കിയ സംവിധായകനായിരുന്നു വിനയന്‍. ഇരുവരും അവസാന കാലം വരെ നല്ല സൗഹൃദത്തിലുമായിരുന്നു. 2016 മാര്‍ച്ച് ആറിനാണ് മണി മരിക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അന്ന് തന്നെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. വിഷമദ്യം അകത്തു ചെന്നാണ് മണിയുടെ മരണമെന്നായിരുന്നു ആരോപണം. ഇത് പരിശോധിച്ച റിപ്പോര്‍ട്ടുകളിലും ഇത്തരത്തില്‍ ചിലത് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ മരണം കൊലപാതകമാണെന്നുള്ള തെളിവുകളൊന്നും പൊലീസിന് ലഭിച്ചില്ല. തുടര്‍ന്നാണ് കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറിയത്
ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമ കലാഭവന്‍ മണിയുടെ ജീവചരിത്രമല്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. മരണത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതുകൊണ്ടാണ് അങ്ങനെ ചെയ്തത്. മണിയുടെ ജീവിതത്തെ ആസ്പദമാക്കിയ സിനിമയാണിത്‌വിനയന്‍ വ്യക്തമാക്കി.
മണിയുടെ മരണം കാണിക്കേണ്ടത് അനിവാര്യമായിരുന്നു. ദുരൂഹമായി സിനിമ അവസാനിപ്പിക്കാന്‍ കഴിയില്ല. ക്ലൈമാക്‌സ് തിരക്കഥാകൃത്തിന്റെ വ്യാഖ്യാനമാണ്. പക്ഷേ, ആ രംഗം തിയറ്ററുകളില്‍ വലിയ പ്രഭാവം സൃഷ്ടിക്കുന്നു. സിനിമ കണ്ടവര്‍ ഇതു സംബന്ധിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ടാകാം. സത്യസന്ധമായ ഒരു കഥ പറച്ചിലാണ് സിനിമയിലുള്ളത്. ഒരു സിനിമയുടെ തിരക്കഥ സത്യസന്ധമാണെന്നു തോന്നിപ്പിക്കുക എന്നത് ഒരു കലാകാരന്റെ കഴിവാണ് വിനയന്‍ വിശദീകരിക്കുന്നു.
സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ ബുധനാഴ്ചയാകും അന്വേഷണസംഘത്തിനു മുന്നില്‍ വിനയന്‍ ഹാജരാകുക. സ്റ്റേജ് ഷോകളിലൂടെ പ്രശസ്തനായ

pathram:
Leave a Comment