അകാലത്തില്‍ വേര്‍പിരിഞ്ഞ കലാഭവന്‍ മണിയുടെ ജീവിതകഥ പറയുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യ്ക്ക് തീയേറ്ററുകളില്‍ മികച്ച പ്രതികരണം. സിനിമ കണ്ട ശേഷം പൊട്ടിക്കരഞ്ഞാണ് നടി ഹണി റോസ് തീയേറ്ററില്‍ നിന്ന് പുറത്തിറങ്ങിയത്. ‘ഇത്രയും വികാരഭരിതയായി സിനിമ കാണുന്നത് ആദ്യമായാണ്. നിങ്ങള്‍ ഈ സിനിമ കാണുമ്പോള്‍ മനസ്സിലാകും എന്തുകൊണ്ടാണ് ഞാന്‍ ഇങ്ങനെ പറയുന്നതെന്ന്. എനിക്കു മാത്രമല്ല പടം കണ്ടിറങ്ങുന്ന എല്ലാവര്‍ക്കും ഈ അഭിപ്രായമാകും പറയാന്‍ കഴിയുക.’-ഹണി പറഞ്ഞു.
നിറകണ്ണുകളോടെയേ ഈ ചിത്രം കണ്ടിറങ്ങാന്‍ കഴിയൂ. മണിച്ചേട്ടന്‍ എന്ന വ്യക്തിയെ സ്നേഹിക്കുന്ന ഒരാളെന്ന നിലയില്‍ ഈ സിനിമ ഹൃദയത്തില്‍ തൊടും. വിനയന്‍ സാറിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി, അതാണ് എന്റെ മറ്റൊരു സന്തോഷം. ഞാന്‍ അത് ആഗ്രഹിച്ചതാണ്.’-ഹണി റോസ് പറഞ്ഞു.
ഈ കഥാപാത്രം ജനങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്ന ടെന്‍ഷന്‍ തന്നിലുണ്ടായിരുന്നെന്ന് മണിയെ അവതരിപ്പിച്ച രാജാമണി പറയുന്നു. ചിത്രം കണ്ടിറങ്ങിയവര്‍ ഓടിവന്ന് കെട്ടിപ്പിടിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ‘സാധാരണ സന്തോഷം കൊണ്ടാണ് നമ്മള്‍ കെട്ടിപ്പിടിക്കുക. ഇവിടെ ഈ സിനിമകണ്ട് കരഞ്ഞ് നിറകണ്ണീരോടെ വന്ന് എന്നെ കെട്ടിപ്പിടിക്കുകയാണ്. അവര്‍ കരയുന്നത് കാണുമ്പോള്‍ എനിക്കും സങ്കടം വരുന്നു. ചിത്രം ഏറ്റെടുത്തതിന് നന്ദി. എല്ലാവരും ഈ സിനിമ കാണണം.’-രാജാമണി പറഞ്ഞു.
വേര്‍പിരിഞ്ഞുപോയ പ്രിയതാരത്തിന്റെ ജീവിതം തിരശീലയില്‍ കാണുന്നതിന്റെ സന്തോഷത്തിലും സങ്കടത്തിലും കണ്ണുനിറഞ്ഞാണ് പ്രേക്ഷകര്‍ തിയറ്ററുകളില്‍ നിന്നിറങ്ങുന്നത്. മണിയുടെ ജീവിതത്തിന്റെ ആദ്യകാലം മുതല്‍ മരണം വരെയുള്ള സംഭവങ്ങള്‍ ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നുണ്ട്.
Leave a Comment